ഒരാഴ്ചത്തെ അവധി;  അന്പാട്ടുകാവ് മെട്രോസ്റ്റേഷനു സമീപം വീണ്ടും മാലിന്യക്കൂന്പാരം

ആ​ലു​വ: ജില്ലാ കളക്ടറുടെ നേതൃ ത്വത്തിൽ വൃത്തിയാക്കിയ കൊച്ചി മെ​ട്രോ അ​മ്പാ​ട്ടുകാ​വ് സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡ​രി​കി​ൽ വീ​ണ്ടും വ​ൻ​തോ​തി​ൽ മാ​ലി​ന്യ നി​ക്ഷേ​പം. പ്ലാ​സ്റ്റി​ക്-​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വ​ൻ​തോ​തി​ലാണ് ഇവിടെ കൊണ്ടു വന്നു ത​ള്ളി​യി​രി​ക്കു​ന്ന​ത്.അ​വ​ധി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഇവിടെ ചിലർ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​ത്.

മെ​ട്രോ പി​ല്ല​ർ 123 ന് ​സ​മീ​പ​മാ​ണ് ദു​ർ​ഗ​ന്ധം വ​മി​പ്പി​ച്ച് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ന്‍ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് മു​ന്‍​കൈ​യെ​ടു​ത്ത് ആ​വി​ഷ്ക​രി​ച്ച ക്ലീ​ൻ എ​റ​ണാ​കു​ള​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​ൻ മു​ത​ൽ അ​മ്പാ​ട്ട്കാ​വ് വ​രെ വൃ​ത്തി​യാ​ക്കി​യി​രു​ന്നു.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും 100 മീ​റ്റ​ർ പാ​ത​യോ​ര​മാ​ണ് സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ശു​ചീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ട് മാ​സം പി​ന്നി​ട്ട​തോ​ടെ എ​ല്ലാം പ​ഴ​യ​പ​ടി​യാ​യെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ശു​ചീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ഇ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു വെ​റു​തെ​യാ​യി.

ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തും ഇ​ക്കാ​ര്യ​ത്തി​ൽ താ​ത്പ​ര്യ​മെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന് പു​റ​ത്ത് നി​ന്നാ​ണ് മാ​ലി​ന്യം അ​മ്പാ​ട്ട് കാ​വി​ന​ടു​ത്ത് ത​ള്ളു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

Related posts