കോവിഡ് 19; കൊ​ല്ല​ത്ത് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് 17,208 പേ​ർ; ര​ണ്ടാംഘ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാക്കി ആരോഗ്യ വകുപ്പ്

കൊ​ല്ലം: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​തു​വ​രെ 17 208 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ഇ​ന്ന​ലെ 530 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് മോ​ചി​ത​രാ​യ​ത്.​

ക​ഴി​ഞ്ഞ 11 ദി​വ​സ​മാ​യി ജി​ല്ല​യി​ൽ പു​തി​യ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ല. ഇ​നി വീ​ടു​ക​ളി​ൽ നി​രി​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2030 പേ​രാ​ണ്. 1 2 36 സാ​മ്പി​ളു​ക​ളി​ൽ അ​ഞ്ച് എ​ണ്ണ​ത്തി​ന്‍റെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്.

കോവി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം ഘ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി. വി​ദേ​ശ​ത്തു നി​ന്നെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ സു​ര​ക്ഷ​യും പ​രി​ച​ര​ണ​വും ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ പ്ര​തി​രോ​ധ ത​ന്ത്ര​മാ​ണ് ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.​

സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ക​യെ​ന്ന​താ​ണ് മു​ഖ്യ ല​ക്ഷ്യം.​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് നാ​ല് ടീ​മു​ക​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ത സ​മ​യം ലോ​ക് ഡൗ​ൺ നി​യ​മം ലം​ഘി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത യു​വാ​വി​ന്‍റെ കോ ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് പു​റ​ത്തു വ​രും.

Related posts

Leave a Comment