ചിങ്ങത്തിലെ കല്യാണക്കാർക്ക് ഇരുട്ടടിയായി പൊന്നിൻവില; ഇന്നത്തെ കച്ചവടം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ  പ​വ​ന് 29,120 രൂ​പ

കൊ​ച്ചി: സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ച് 29,120 രൂ​പ​യ്ക്കാ​ണ് ഇ​ന്നു വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഗ്രാ​മി​ന് 40 രൂ​പ​യാ​ണ് ഇ​ന്നു വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാം ​വി​ല 3640 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ മാ​സം 29ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 28,880 രൂ​പ​യാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. ഒ​രു​വേ​ള സ്വ​ർ​ണ​വി​ല​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മു​ന്നോ​ട്ടു​ത​ന്നെ കു​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ​യാ​ക​ട്ടെ ര​ണ്ടു ത​വ​ണ​യാ​ണു സ്വ​ർ​ണ വി​ല വ​ർ​ധി​ച്ച​ത്. ഗ്രാ​മി​ന് 20 രൂ​പ വ​ർ​ധി​ച്ച് 3580 രൂ​പ​യ്ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വി​ൽ​പ്പ​ന ആ​രം​ഭി​ച്ച​തെ​ങ്കി​ലും 12 ന് ​മു​ന്പാ​യി വീ​ണ്ടും ഗ്രാ​മി​ന് വി​ല ഉ​യ​ർ​ന്ന് 3600 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന് 40 രൂ​പ​യു​ടെ​യും പ​വ​ന് 320 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്ന​ലെ​യും രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഒ​രു കി​ലോ ത​ങ്ക​ക്ക​ട്ടി​ക്കു​ള്ള ബാ​ങ്ക് നി​ര​ക്കാ​ക​ട്ടെ 40 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലാ​യി. അ​ന്താ​രാ​ഷ്ട്ര വി​ല വ​ർ​ധി​ക്കു​ന്ന​തും രൂ​പ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കു​ന്ന​തു​മാ​ണ് നി​ല​വി​ൽ സ്വ​ർ​ണ​വി​ല ഉ​യ​രാ​ൻ കാ​ര​ണം. അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ൽ തു​ട​രു​ന്ന വ്യാ​പാ​ര​യു​ദ്ധം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ട​രു​ന്ന​തി​നി​ടെ അ​മേ​രി​ക്ക ചി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 15 ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യ​ത് പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts