സ്വർണക്കുതിപ്പ് തുടരുന്നു; വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ കു​റ​ഞ്ഞെ​ങ്കി​ലും സ്വർണം വിറ്റ് കാശാക്കുന്നവരുടെ എണ്ണം കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,080 രൂ​പ​യും പ​വ​ന് 48,640 രൂ​പ​യു​മാ​യി. കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ​യു​ള്ള​തി​ല്‍ എ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

മാ​ര്‍​ച്ച് ഒ​മ്പ​തി​ലെ ഗ്രാ​മി​ന് 6,075 രൂ​പ, പ​വ​ന് 48,600 രൂ​പ എ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ആ​ണ് ഇ​ന്ന് ഭേ​ദി​ക്ക​പ്പെ​ട്ട​ത്. മാ​ര്‍​ച്ച് 5 ന് ​പ​വ​ന് 560 രൂ​പ വ​ര്‍​ധി​ച്ച് 47,560 രൂ​പ​യി​ല്‍ എ​ത്തി​യി​രു​ന്നു. മാ​ര്‍​ച്ച് ഒ​മ്പ​തി​ന് ഈ ​റി​ക്കാ​ര്‍​ഡ് വീ​ണ്ടും തി​രു​ത്തി സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. അ​ന്ന് പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ച് 48,600 രൂ​പ​യി​ല്‍ എ​ത്തി.

ഇ​നി​യും സ്വ​ര്‍​ണ​വി​ല ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന. വി​ല വ​ര്‍​ധി​ച്ച​തോ​ടെ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ കു​റ​ഞ്ഞെ​ങ്കി​ലും പ​ഴ​യ സ്വ​ര്‍​ണം വി​ല്‍​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment