എന്റെ പൊന്നേ നീ എങ്ങോട്ടാ..! സ്വര്‍ണവില വീണ്ടും 30,000 രൂപയില്‍ തൊട്ടു; സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് ഒരു കാരണം ചൈന ഉള്‍പ്പെടെ രാജ്യങ്ങളില്‍ പടരുന്ന കൊറോണ വൈറസും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് വീ​ണ്ടും 30,000 രൂ​പ​യി​ൽ തൊ​ട്ടു. ഗ്രാം ​വി​ല ഉ​യ​ർ​ന്ന് 3750 രൂ​പ​യി​ലെ​ത്തി.

ക​ഴി​ഞ്ഞ എ​ട്ടി​ന് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ പ​വ​ന് 30,400 രൂ​പ​യി​ലെ​ത്തി​യ​ശേ​ഷം പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​ത്ത​നെ താ​ഴേ​ക്കി​റ​ങ്ങി​യ സ്വ​ർ​ണ​വി​ല ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്ന് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല​യാ​ക​ട്ടെ ജ​നു​വ​രി ആ​ദ്യ​വാ​രം ട്രോ​യ് ഒൗ​ണ്‍​സി​ന് 1611 ഡോ​ള​റി​ൽ എ​ത്തി​യ​ശേ​ഷം 1536 ഡോ​ള​ർ വ​രെ കു​റ​ഞ്ഞി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല വീ​ണ്ടും 1600 ഡോ​ള​റി​ലേ​ക്ക് എ​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന പ്ര​വ​ച​ന​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ചാ​ഞ്ചാ​ട്ടം.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ്, ആ​ഗോ​ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചു​ള്ള പു​തി​യ ആ​ശ​ങ്ക​ക​ൾ, അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി​യു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക്, ചൈ​ന ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സ് തു​ട​ങ്ങി​യ​വ സ്വ​ർ​ണ​വി​ല​യി​ൽ ചാ​ഞ്ചാ​ട്ട​ത്തി​ന് കാ​ര​ണ​മാ​യി.

Related posts

Leave a Comment