സൈ​ക്കി​ൾ ഗ​താ​ഗ​ത പ്രോ​ത്സാ​ഹനം; കൊ​ച്ചി​യു​ടെ ബൈ​സി​ക്കി​ൾ മേ​യറായി ജോ​ബി രാ​ജു

കൊ​ച്ചി: ആം​സ്റ്റ​ർ​ഡാം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വൈ​സി​എ​സ് എ​ന്ന സം​ഘ​ട​ന ലോ​ക​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സൈ​ക്കി​ൾ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​വ​രു​ന്ന ബൈ​സി​ക്കി​ൾ മേ​യ​ർ പ​ദ​വി​ക്കു തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ജോ​ബി രാ​ജു അ​ർ​ഹ​നാ​യി. കൊ​ച്ചി​യു​ടെ ബൈ​സി​ക്കി​ൾ മേ​യ​ർ എ​ന്ന പ​ദ​വി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​ത്.

സൈ​ക്കി​ൾ ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ പ​ങ്ക് വി​ല​യി​രു​ത്തി​യാ​ണ് ജോ​ബി​ക്ക് ഈ ​പ​ദ​വി ന​ൽ​കി​യ​ത്. ലോ​ക​ത്തെ 84-ാമ​ത്തെ ബൈ​സി​ക്കി​ൾ മേ​യ​റാ​ണ് ജോ​ബി. ന​ഗ​ര​ങ്ങ​ളി​ൽ സൈ​ക്കി​ളി​ന്‍റെ സാ​ന്പ​ത്തി​ക, ആ​രോ​ഗ്യ പാ​രി​സ്ഥി​തി​ക നേ​ട്ട​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ൽ ബോ​ധ​വ​ൽ​ക​രി​ക്കു​ക​യാ​ണ് ദൗ​ത്യം.

2017 ൽ ​പെ​ഡ​ൽ ഫോ​ഴ്സ് എ​ന്ന സൈ​ക്ലിം​ഗ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചാ​ണ് ജോ​ബി ഈ ​മേ​ഖ​ല​യി​ലേ​ക്ക് വ​രു​ന്ന​ത്. തു​ട​ർ​ന്ന് സൈ​ക്കി​ൾ ഉ​പ​യോ​ഗ​ത്തി​ന്‍റെ ഗു​ണം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ഒ​ട്ടേ​റെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സൈ​ക്കി​ൾ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള​ത്തി​ലെ ഹൈ​വേ​ക​ളി​ൽ സൈ​ക്കി​ൾ പാ​ത​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ആ​ദ്യം ഉ​ന്ന​യി​ച്ച​തും ഫെ​ഡ​ൽ​ഫോ​ഴ്സാ​ണ്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ർ വ​രെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും സൈ​ക്കി​ൾ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ജോ​ബി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment