ഉ​പ​ഭോ​ക്താ​ക്ക​ൾ അറിയാൻ; റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ​ത്തി​നു മു​മ്പ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ര​ജി​സ്ട്രേഷൻ ഉ​റ​പ്പാ​ക്ക​ണമെന്ന് പി.​എ​ച്ച്. കു​ര്യ​ൻ

കൊ​ച്ചി: അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളോ ഫ്ളാ​റ്റു​ക​ളോ വാ​ങ്ങും മു​ന്പ് ഏ​ജ​ന്‍റു​മാ​രും റി​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​ക​ളും റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി (റെ​റ) യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു റെ​റ ചെ​യ​ർ​മാ​ൻ പി.​എ​ച്ച് കു​ര്യ​ൻ.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ എ​റ​ണാ​കു​ളം ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി (റെ​റ) ആ​ൻ​ഡ് ജി​എ​സ്ടി എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ച്ചി​യി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഉ​ണ്ടെ​ങ്കി​ലേ റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കൂ. ഇ​തി​ലെ ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലൂ​ടെ ഈ ​മേ​ഖ​ല​യി​ലെ ക​ബ​ളി​പ്പി​ക്ക​ലു​ക​ൾ ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നു​വ​രി ഒ​ന്നു​മു​ത​ൽ റെ​റ​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളോ വി​ല്ല​ക​ളോ ഹൗ​സിം​ഗ് പ്ലോ​ട്ടു​ക​ളോ വി​ൽ​ക്കാ​നോ കൈ​മാ​റ്റം ചെ​യ്യാ​നോ പാ​ടി​ല്ല. ഇ​തു​വ​രെ ഒ​ക്യു​പെ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത എ​ല്ലാ പ്രോ​ജ​ക്ടു​ക​ളും മാ​ർ​ച്ച് 31 നു ​മു​ന്പു റെ​റ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ണം.

ജ​നു​വ​രി ഒ​ന്നു മു​ത​ൽ നി​യ​മം ക​ർ​ശ​ന​മാ​ക്കി​യെ​ങ്കി​ലും ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ്. നി​യ​മ​പ്ര​കാ​രം റെ​റ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തു പ​ദ്ധ​തി തു​ക​യു​ടെ 10 ശ​ത​മാ​നം പി​ഴ​യും ത​ട​വും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി അം​ഗം അ​ഡ്വ.​പ്രീ​ത മേ​നോ​ൻ, ടെ​ക്നി​ക്ക​ൽ സെ​ക്ര​ട്ട​റി എ​ച്ച്. പ്ര​ശാ​ന്ത്, അ​ഡ്വ.​കെ.​വൈ​ത്തീ​ശ്വ​ര​ൻ, മോ​ഹ​ൻ ആ​ർ. ലാ​വി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു. ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ പി.​ആ​ർ.​ശ്രീ​നി​വാ​സ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ റോ​യി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment