ചരക്ക് തള്ളിയാൽ  കിട്ടിന്നുന്നത് എട്ടിന്‍റെ പണി..!  ത​ള്ളിനി​ൽ​ക്കുംവിധം ച​ര​ക്കു ‌‌ക​യ​റ്റുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്

കാ​ക്ക​നാ​ട്: വാ​ഹ​ന​ത്തേ​ക്കാ​ൾ നീ​ള​മു​ള്ള സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​പ്പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​യാ​ൽ 1000 രൂ​പ പി​ഴ ഈ​ടാ​ക്കും. ക​യ​റ്റു​ന്ന സാ​ധ​ന​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ അ​നു​സ​രി​ച്ച് ഒ​രു മാ​സം മു​ത​ൽ മൂ​ന്നു മാ​സം വ​രെ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്യും.

തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി ക​ഴി​ഞ്ഞു പു​റ​ത്തേ​ക്കു നീ​ണ്ടു​നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ന്പി​യും മെ​റ്റ​ൽ ഷീ​റ്റു​ക​ളും ക​യ​റ്റി​പ്പോ​കു​ന്ന​തി​നെ​തി​രേ പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കാ​ക്ക​നാ​ട് സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ പി​ക്ക​പ്പ് വാ​ൻ പെ​ട്ടെ​ന്നു ബ്രേ​ക്കി​ട്ട​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ൽ കെ​ട്ടി​വ​ച്ചി​രു​ന്ന സ്റ്റീ​ൽ ഷീ​റ്റി​ന്‍റെ കെ​ട്ട​ഴി​ഞ്ഞു റോ​ഡി​ൽ പ​തി​ച്ചി​രു​ന്നു.

അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​നു റീ​ജ​ണ​ൽ ട്രാ​ൻ​സ് പോ​ർ​ട്ട് ഓ​ഫീ​സ​ർ റെ​ജി പി. ​വ​ർ​ഗീ​സ് പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും​ചെ​യ്തു. വാ​ഹ​ന​ത്തേ​ക്കാ​ൾ നീ​ള​മു​ള്ള വ​സ്തു​ക്ക​ൾ ക​യ​റ്റ​രു​തെ​ന്നാ​ണു നി​യ​മം. മു​റി​ച്ചു മാ​റ്റി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി​യേ​ക്കാ​ൾ പ​ര​മാ​വ​ധി ഒ​രു മീ​റ്റ​ർ മാ​ത്രം പു​റ​ത്തേ​ക്കു നി​ക്കാം.

എ​ന്നാ​ൽ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ചെ​റി​യ​വാ​ഹ​ന​ങ്ങ​ളി​ൽ നീ​ള​ക്കൂ​ടു​ത​ലു​ള്ള വ​സ്തു​ക്ക​ൾ കെ​ട്ടി​വ​ച്ചു​കൊ​ണ്ടു പോ​കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. കൂ​ർ​ത്ത ക​ന്പി​യും മെ​റ്റ​ൽ ഷീ​റ്റു​ക​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ലാ​യും കൊ​ണ്ടു​പോ​കു​ന്ന​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്നു ബ്രേ​ക്കി​ടു​ക​യോ നി​ർ​ത്തു​ക​യോ ചെ​യ്യു​ന്പോ​ൾ പി​റ​കെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു വ​ലി​യ​തോ​തി​ലു​ള്ള അ​പ​ക​ട​ഭീ​ഷ​ണി​യാ​ണു​ണ്ടാ​കു​ന്ന​ത്. മൂ​ർ​ച്ച​യേ​റി​യ വ​സ്തു​ക്ക​ളാ​യ​തി​നാ​ൽ പി​ന്നി​ൽ വ​രു​ന്ന ഇ​രു​ച​ക്ര​യാ​ത്രി​ക​രു​ടെ​യും മ​റ്റും ദേ​ഹ​ത്ത് ത​റ​ച്ചു ക​യ​റി ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കാം.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പ​ക​ട​ത്തി​ൽ ര​ണ്ടു ബൈ​ക്ക് യാ​ത്രി​ക​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ നീ​ള​ത്തേ​ക്കാ​ൾ കൂ​ടി​യ വ​ലി​പ്പ​മു​ള്ള വ​സ്തു​ക്ക​ൾ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​വ​ച്ച് ഓ​ടി​ക്കു​ന്ന​ത് പെ​ട്ടെ​ന്നു ബ്രേ​ക്കി​ടു​ന്പോ​ഴും വ​ള​വ് തി​രി​ക്കു​ന്പോ​ഴും മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts