നിങ്ങള്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടോ? ഗൂ​​​ഗി​​​ൾ പേ ​​​ആ​​​പ്പ് വ​​​ഴി പ​​​ണ​​​മ​​​യ​​​ച്ച​​​യാ​​​ളു​​​ടെ അക്കൗണ്ടിലെ പണം മുഴുവൻ ന​ഷ്ട​പ്പെ​ട്ടതായി പരാതി; നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

പു​​​തു​​​ക്കാ​​​ട്: ഗൂ​​​ഗി​​​ൾ പേ ​​​ആ​​​പ്പ് വ​​​ഴി പ​​​ണ​​​മ​​​യ​​​ച്ച​​​യാ​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലെ പ​​​ണം മു​​​ഴു​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി പ​​​രാ​​​തി. മ​​​ണ്ണം​​​പേ​​​ട്ട വ​​​ട്ട​​​ണാ​​​ത്ര സ്വ​​​ദേ​​​ശി മ​​​ഞ്ഞ​​​ളി ഡി​​​ക്ല​​​സി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലെ പ​​​ണ​​​മാ​​​ണു ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. 29,000 രൂ​​​പ ന​​​ഷ്ട​​​പ്പെ​​​ട്ട യു​​​വാ​​​വ് സൈ​​​ബ​​​ർ സെ​​​ല്ലി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ മാ​​​സം 23നാ​​​ണ് ഇ​​​ദ്ദേഹം ഗൂ​​​ഗി​​​ൾ പേ​​ വ​​​ഴി എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്കി​​​ലെ അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്ന് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ലെ സ്വ​​​ന്തം അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് 8000 രൂ​​​പ അ​​​യ​​​ച്ച​​​ത്. എ​​​ന്നാ​​​ൽ തു​​​ക കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ല്ല. ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും തു​​​ക എ​​​ത്താ​​​തി​​​രു​​​ന്ന​​​തോ​​​ടെ ഡി​​​ക്ല​​​സ് ബാ​​​ങ്കി​​​നെ സ​​​മീ​​​പി​​​ച്ചു.

ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ച്ച നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം ഗൂ​​​ഗി​​​ൾ പേ​​​യു​​​ടെ ക​​​സ്റ്റ​​​മ​​​ർ കെ​​​യ​​​റി​​​ലേ​​​ക്കു വി​​​ളി​​​ച്ചു. കോ​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ലും അ​​​ല്പ​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ തി​​​രി​​​കെ വി​​​ളി​​​യെ​​​ത്തി. അ​​​വി​​​ടെ​​​നി​​​ന്ന് അ​​​യ​​ച്ച ലി​​​ങ്കി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​ല്കി അ​​​വ​​​ർ പ​​​റ​​​ഞ്ഞ മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ലേ​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കാ​​​നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം.

വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​യ​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ബാ​​​ങ്കി​​​ന്‍റെ യു​​​പി​​​ഐ ന​​​മ്പ​​​ർ കൂ​​​ടി അ​​​യ​​​യ്ക്കാ​​​ൻ നി​​​ർ​​​ദേ​​​ശ​​​മെ​​​ത്തി. യു​​​പി​​​ഐ ന​​​മ്പ​​​ർ​​​കൂ​​​ടി ചേ​​​ർ​​​ത്ത​​​യു​​​ട​​​നെ ഡി​​​ക്ല​​​സി​​​ന്‍റെ ര​​​ണ്ട് അ​​​ക്കൗ​​​ണ്ടി​​​ലെ​​യും മു​​​ഴു​​​വ​​​ൻ തു​​​ക​​​യും ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

8000, 21,000 രൂ​​​പ വീ​​​ത​​​മാ​​​ണ് ഓ​​​രോ അ​​​ക്കൗ​​​ണ്ടി​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ തൃ​​​ശൂ​​​ർ സൈ​​​ബ​​​ർ സെ​​​ല്ലി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട ഉ​​​ട​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ബ്ലോ​​​ക്ക് ചെ​​​യ്യാ​​​മാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് സൈ​​​ബ​​​ർ സെ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞ​​​ത്.

Related posts