എന്നാലും എന്റെ ഗോപീ സുന്ദരാ… തേപ്പുപാട്ടും ഗോപി സുന്ദര്‍ അടിച്ചുമാറ്റിയത്; അതും മറ്റൊരു കോപ്പിയടിയാശാന്റെ സിനിമയില്‍ നിന്ന്…

gopi-600മലയാളത്തിലെ പ്രമുഖ യുവസംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പലരും രഹസ്യമായി ‘കോപ്പിസുന്ദര്‍’ എന്നാണ് വിളിക്കുന്നത്. ഗോപിയുടെ ഒട്ടുമിക്ക പാട്ടുകളും അന്യഭാഷകളില്‍ നിന്ന് അടിച്ചു മാറ്റിയതാണെന്ന് പണ്ടേ ആരോപണമുണ്ട്. പിന്നൊരു കാര്യം ഇദ്ദേഹം എന്തു ചെയ്താലും അത് സൂപ്പര്‍ഹിറ്റാകുമെന്നതാണ്. ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ റോള്‍ മോഡല്‍സിലെ തേപ്പു പാട്ടും സോഷ്യല്‍ മീഡിയയിലൂടെ സൂപ്പര്‍ ഹിറ്റായതോടെ ആളുകള്‍ക്ക് ഒരു സംശയം. ഇതും കോപ്പിയടിയാണോ ?

തേപ്പ് പാട്ട് ആസ്വദിച്ചവരെല്ലാം ഉറ്റുനോക്കിയിരുന്നതും ഇതാണ്. ഏത് പാട്ടില്‍ നിന്നായിരിക്കും തേപ്പ് പാട്ട് അടിച്ചു മാറ്റിയത് എന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് ആ സത്യം വെളിയില്‍ വന്നിരിക്കുകയാണ്. ഇത്തവണത്തെ ഗോപി
സുന്ദറിന്റെ അടിച്ചുമാറ്റലിന് ഒരു പ്രത്യേകതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കോപ്പിയടിയുടെ ‘ആശാനായ സംവിധായകന്റെ ചിത്രത്തിലെ ഗാനത്തിന്റെ ഈണമാണത്രെ തേപ്പ് പാട്ടിനും. അതെ, പ്രിയദര്‍ശന്റെ ചിത്രമായ കാക്കക്കുയില്‍ എന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്നാണ് തേപ്പ് പാട്ട് കോപ്പിയടിച്ചതെന്ന് സോഷ്യല്‍ മീഡിയ ആണയിട്ടു പറയുന്നു.

കാക്കക്കുയിലിലെ ‘പാടാം വനമാലീ….’ എന്ന ഗാനത്തിന്റെ ആദ്യം കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രം പാടുന്ന ഭാഗമാണത്രെ ഗോപി സുന്ദരമായി അടിച്ചുമാറ്റിയത്. എന്തായാലും മുന്‍പത്തേത് പോലെ തന്നെ കോപ്പിയടി ആരോപണം പാട്ടിനെ കൂടുതല്‍ ഹിറ്റാക്കുമെന്നുറപ്പാണ്.

Related posts