അടുത്ത ആളെ പിടിച്ചോ, നിങ്ങള്‍ ഡേറ്റിംഗില്‍ ആണോ ! പ്രിയയെ നെഞ്ചോടു ചേര്‍ത്ത ഗോപിയെക്കണ്ട് ആരാധകര്‍ ചോദിക്കുന്നതിങ്ങനെ…

ഗോപിസുന്ദറിനെ മലയാളികള്‍ക്ക് ഇഷ്ടമാണ്. സംഗീത സംവിധായകന്‍ എന്ന നിലയിലും ഗോസിപ്പ് നായകന്‍ എന്ന നിലയിലും മലയാളികളുടെ ചര്‍ച്ചയില്‍ എന്നും ഗോപിയുണ്ട്.

താരത്തിന്റെ വ്യക്തിജീവിതമാണ് മിക്കവാറും ചര്‍ച്ചാവിഷയം. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് ഗായിക അഭയാ ഹിരണ്‍മഴിയുമായി ഗോപി സുന്ദര്‍ ലിവിംങ് ടുഗതര്‍ ആരംഭിച്ചത്.

എന്നാല്‍ ഏറെനാള്‍ ഒന്നിച്ചു കഴിഞ്ഞശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നാലെ ഗായിക അമൃത സുരേഷുമായി ഒന്നിക്കുകയായിരുന്നു ഗോപി സുന്ദര്‍.

ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രണയം താരങ്ങള്‍ പുറത്തു പറഞ്ഞത്.

ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും നിരവധി വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. എന്നാല്‍ ഈ അടുത്ത് അമൃതയും ഗോപിയും പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു.

ഇതിനിടെ അമൃതയ്ക്കൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഗോപിസുന്ദര്‍ എത്തിയതോടെ ഗോസിപ്പുകള്‍ക്ക് തെല്ല് ശമനമുണ്ടായി.

ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മറ്റൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പുതിയ ഫോട്ടോയില്‍ ഗോപിക്കൊപ്പം പ്രിയ നായരാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

പ്രിയയെ ഗോപി സുന്ദര്‍ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം. ഗോപി സുന്ദറിനൊപ്പം ഉള്ള ഫോട്ടോ പ്രിയ പങ്കിട്ടതോടെ പുതിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ആരാണ് ആ സുന്ദരി എന്ന് അറിയാനായിരുന്നു പ്രേക്ഷകര്‍ക്ക് തിടുക്കം. ഉസ്താദ് ഹോട്ടലില്‍ എത്തിയ ചിത്രവും പ്രിയ ടാഗ് ചെയ്തിട്ടുണ്ട്.

ഫോട്ടോ വൈറലായതോടെ നിരവധി കമന്റുകള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ പ്രിയ ഒരു ആര്‍ട്ടിസ്റ്റ് ആണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി.

എന്നാല്‍ ചിത്രത്തിന്റെ പിന്നിലെ മറ്റു കഥകള്‍ ഒന്നും അറിയില്ല. ഇരുവരും ഡേറ്റിങ്ങില്‍ ആണോ എന്ന തരത്തിലുള്ള ചോദ്യം വരുന്നുണ്ട്. Happy 16 ഗോപ്സ് എന്നാണ് ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ചത്.

Related posts

Leave a Comment