‘കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’; അല്പം കൂടി ക്ഷമിക്കാൻ ദേവഗൗഡ; എടുത്തുചാട്ടം വേണ്ടെന്ന് അമിത് ഷാ

നിയാസ് മുസ്തഫ
‘എ​ത്ര വ​ലി​യ സ​മ്മ​ർ​ദ​ത്തി​ന്‍റെ ന​ടു​വി​ലാ​ണ് ഞാ​ൻ ക​ർ​ണാ​ട​ക ഭ​രി​ക്കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് അ​റി​യു​മോ, എ​ന്നെ കോ​ൺ​ഗ്ര​സ് അ​വ​രു​ടെ ഒ​രു ക്ല​ാർ​ക്കി​നെപ്പോ​ലെ​യാ​ണ് കാ​ണു​ന്ന​ത്, മു​ഖ്യ​മ​ന്ത്രി എ​ന്ന പ​രി​ഗ​ണ​ന അ​വ​ർ ത​രു​ന്നി​ല്ല, എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​രോ​ട് ആ​ലോ​ചി​ച്ചാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്. ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ ഇ​ഷ്‌‌​ട​മി​ല്ലാ​തി​രു​ന്നി​ട്ടും എ​നി​ക്കു ചെ​യ്യേ​ണ്ടി വ​രു​ന്നു. ബോ​ർ​ഡു​ക​ളി​ലും കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലു​മൊ​ക്കെ ഉ​ള്ള പ്ര​ധാ​ന ത​സ്തി​ക​ക​ളി​ലെ​ല്ലാം എ​ന്നോ​ട് ചോ​ദി​ക്കാ​തെ അ​വ​ർ അ​വ​രു​ടെ ആ​ളു​ക​ളെ നി​യ​മി​ക്കു​ന്നു’- ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി വി​കാ​രാധ​ീ​ന​നാ​യി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്.

ഏ​റ്റ​വും വ​ലി​യ ഒ​റ്റക്കക്ഷി ആ​യി​ട്ടും ക​ർ​ണാ​ട​ക​യി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ന്‍റെ നി​രാ​ശ​യി​ൽ ക​ഴി​യു​ന്ന ബി​ജെ​പി​ക്ക് ഈ ​വാ​ക്കു​ക​ൾ ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. പ​ക്ഷേ ഇ​പ്പോ​ൾ എ​ടു​ത്തു ചാ​ടേ​ണ്ട​തി​ല്ലാ​യെ​ന്ന നി​ർ​ദേ​ശ​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​മ്മ​ളാ​യി​ട്ട് ഒ​ന്നും ചെ​യ്യേ​ണ്ട, അ​വ​രാ​യി​ട്ട് അ​വ​രു​ടെ സ​ഖ്യം പൊ​ളി​ച്ച​ടു​ക്കി ന​മു​ക്ക് വ​ഴി​യൊ​രു​ക്കി ത​ന്നോ​ളും.

ത​ൽ​ക്കാ​ലം സം​സ്ഥാ​ന ഭ​ര​ണം അ​വി​ടെ നി​ൽ​ക്ക​ട്ടെ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​മു​ക്ക് ശ്ര​ദ്ധി​ക്കാം-​ഇ​താ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ട്.ബി​ജെ​പിയെ ഒ​ഴി​വാ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സി​ന് പി​ന്തു​ണ ന​ൽ​കി​യ​ത്. ഭ​ര​ണം തു​ട​ങ്ങി​യ ആ​ദ്യ നാ​ളു​ക​ളി​ൽ ത​ന്നെ കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും ത​മ്മി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

അ​പ്പോ​ഴൊ​ക്കെ ഭ​ര​ണ​പ​ക്ഷ നേ​താ​ക്ക​ളെ​ല്ലാം ഇ​ത് നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്നാ​ൽ കു​മാ​ര​സ്വാ​മി ത​ന്നെ അ​വ​രു​ടെ പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണെ​ങ്കി​ൽ കൂ​ടി​യും കോ​ൺ​ഗ്ര​സി​ന്‍റെ വ​ല്യേ​ട്ട​ൻ മ​നോ​ഭാ​വ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ലെ ഭി​ന്ന​ത മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.ന​മു​ക്ക് അ​ല്പം കൂ​ടി ക്ഷ​മി​ക്കാം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ സ​ഖ്യ​ത്തി​ന് വി​ള്ള​ലു​ണ്ടാ​വാ​തെ നോ​ക്കാം, തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യ​ട്ടെ, അ​തു ക​ഴി​ഞ്ഞ് ന​മു​ക്ക് ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യാം-​ഇ​താ​ണ് കു​മാ​ര​സ്വാ​മി​യു​ടെ പി​താ​വും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച് ഡി ​ദേ​വ​ഗൗ​ഡ​യു​ടെ നി​ല​പാ​ട്.

ഇ​നി സ​ഖ്യ​ത്തി​നു മു​ന്നി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റു വി​ഭ​ജ​ന​മാ​ണ്. 28 ലോ​ക്സ​ഭാ സീ​റ്റു​ണ്ട് ക​ർ​ണാ​ട​ക​യി​ൽ. ഇ​തി​ൽ 12 സീ​റ്റ് വേ​ണ​മെ​ന്നാ​ണ് ജെ​ഡി​എ​സി​ന്‍റെ ആ​വ​ശ്യം. പ​ക്ഷേ കോ​ൺ​ഗ്ര​സ് പ​റ​യു​ന്ന​ത് ആ​റു സീ​റ്റ് ന​ൽ​കാ​മെ​ന്നാ​ണ്. കു​റ​ഞ്ഞ​പ​ക്ഷം പത്തു സീ​റ്റെ​ങ്കി​ലും ത​ര​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലാ​യെ​ന്ന് ജെ​ഡി​എ​സ് അ​വ​സാ​ന​മാ​യി പ​റ​ഞ്ഞി​രി​ക്കു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ജെ​ഡി​എ​സ് പ​ക്ഷം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും വേ​റി​ട്ടാ​യി​രു​ന്നു മ​ത്സ​രി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണ് സ​ഖ്യ​ത്തി​ലാ​യ​ത്. ആ ​നി​ല ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​രാ​മെ​ന്നാ​ണ് ജെ​ഡി​എ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ബി​ജെ​പി​ക്കെ​തി​രേ വി​ശാ​ല പ്ര​തി​പ​ക്ഷ നി​ര കെ​ട്ടി​പ്പൊ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സി​നെ പി​ണ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ക്ഷ​ണം.

അ​തു​കൊ​ണ്ടു ത​ന്നെ സം​സ്ഥാ​ന ഭ​ര​ണ​ത്തി​ലെ അ​മി​ത​മാ​യ കോ​ൺ​ഗ്ര​സ് ഇ​ട​പെ​ട​ൽ, സീ​റ്റു വി​ഭ​ജ​നം തു​ട​ങ്ങി​യ കീ​റാ​മു​ട്ടി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധിക്ക് കർണാടകയിൽ ഇടപെടേണ്ടി വരും. ദേ​വ​ഗൗ​ഡ​യു​മാ​യി രാഹുൽ ഗാന്ധി ഉ​ട​ൻ ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ത​ന്നെ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

Related posts