ഏഥൻസ്: ഗ്രീസിലെ പ്രശസ്തമായ അക്രൊപോളിസ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുണ്ടായ ആക്രമണത്തിൽ രണ്ടു വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ഗ്രീക്ക് വംശജരായ അമേരിക്കൻ ദമ്പതികൾക്കാണു പരിക്കേറ്റത്. ആക്രൊപോളിസ് മ്യൂസിയത്തിനും പുരാവസ്തു കേന്ദ്രത്തിലേക്കുമുള്ള പ്രവേശനകവാടത്തിനു സമീപമുള്ള നടപ്പാതയിൽവച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ 53കാരന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. 48 വയസുള്ള സ്ത്രീയുടെ കാലിനാണ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 60കാരനായ ഗ്രീക്ക് പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വഴിയാത്രക്കാരെ പ്രകോപനമൊന്നുമില്ലാതെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
