മൂ​ലേ​ട​ത്ത് കു​രി​ശി​ൻ​തൊ​ട്ടി എ​റി​ഞ്ഞു ത​ക​ർ​ത്തനിലയിൽ;  സംഭവത്തെക്കുറിച്ച് സമീപവാസികൾ പറ‍യുന്നതിങ്ങനെ

കോ​ട്ട​യം: മൂ​ലേ​ട​ത്ത് കു​രി​ശി​ൻ​തൊ​ട്ടി എ​റി​ഞ്ഞു ത​ക​ർ​ത്തു. മൂ​ലേ​ടം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ദി​വാ​ൻ​ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള കു​രി​ശ​ടി​യാ​ണ് ആ​രോ ഇ​ന്ന​ലെ രാ​ത്രി​യി​ൽ എ​റി​ഞ്ഞു ത​ക​ർ​ത്ത​ത്. കു​രി​ശ​ടി​യു​ടെ ഗ്ലാ​സും മാ​താ​വി​ന്‍റെ ചി​ത്ര​വും ത​ക​ർ​ന്നു. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ല്ലി​ന് എ​റി​ഞ്ഞ​താ​ണോ അ​തോ വ​ടി​കൊ​ണ്ട് അ​ടി​ച്ച​താ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല. അ​ർ​ധ രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വ​മെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. ഒ​രു മാ​ന​സി​ക രോ​ഗി ഇ​തു​വ​ഴി ക​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​യാ​ളെ പോ​ലീ​സും സം​ശ​യി​ക്കു​ന്നു​ണ്ട്. അ​ത​ല്ലാ​തെ മ​റ്റു അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts