കുഴിക്കാട്ടിൽ കളിസ്ഥലം കൈയേറി അനധികൃത പാർക്കിംഗും മാലിന്യം തള്ളലും;  അധികൃതരുടെ മൗനത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം

കി​ഴ​ക്ക​മ്പ​ലം: വ​ട​വു​കോ​ട് -പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ലെ കു​ഴി​ക്കാ​ടി​ൽ കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഗ്രൗ​ണ്ടി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​വും മാ​ലി​ന്യം ത​ള്ള​ലും പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

കു​ട്ടി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്ന ക​ളി​സ്ഥ​ല​മാ​ണ് കൈ​യേ​റി അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും മ​റ്റ് അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്. റി​ഫൈ​ന​റി കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടേ​ത​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും ദി​വ​സേ​ന പാ​ർ​ക്ക് ചെ​യ്ത് ഗ്രൗ​ണ്ട് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു മൂ​ലം ഇ​വി​ടെ ഇ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്കു ക​ളി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

പാ​ർ​ക്കിം​ഗ് വ​ർ​ധി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ഡീ​സ​ൽ ഊ​റ്റ​ൽ പ​തി​വാ​യ​താ​യി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും ഗ്രൗ​ണ്ടി​ൽ മ​ദ്യ​പ​സം​ഘം ത​മ്പ​ടി​ക്കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഷ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ൾ സ്ഥാ​പി​ച്ച പോ​സ്റ്റ് ഇ​വി​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ത്ത​താ​യും പ​രാ​തി​യു​ണ്ട്.

സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​യാ​യ സ്ഥ​ലം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. സ്ഥ​ലം ഏ​റ്റെ​ടു​ത്താ​ലും ഇ​തു കു​ട്ടി​ക​ൾ​ക്കാ​യി ത​ന്നെ വി​ട്ടു​കൊ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​മ്പ​ല​മേ​ട് പോ​ലീ​സി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും നി​ര​വ​ധി ത​വ​ണ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. രാ​ത്രി കാ​ല​ങ്ങ​ളി​ലെ പെ​ട്രോ​ളിം​ഗ് പോ​ലും പോ​ലീ​സ് ശ​രി​യാ​യ രീ​തി​യി​ൽ ഇ​വി​ടെ ന​ട​ത്തു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ പി​ക്കു​ന്നു.

Related posts