ക​ണ്ണൂ​രി​ൽ ഡ്രൈവറില്ലാതെ ട്രെ​യി​ൻ എ​ൻ​ജി​ൻ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി; സംഭവത്തെക്കുറിച്ച്‌ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്….

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ട്രെ​യി​ൻ എ​ൻ​ജി​ൻ ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി. ഇ​ന്ന​ലെ രാ​വി​ലെ 11.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​യ ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നാ​ണ് ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ഓ​ടി​യ​ത്.

രാ​വി​ലെ പ​ത്തോ​ടെ സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യി​നി​ന്‍റെ കോ​ച്ചു​ക​ളി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തി നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു തെ​ക്കോ​ട്ട് ഒ​രു കി​ലോ​മീ​റ്റ​റോ​ളം നീ​ങ്ങി​യ എ​ൻ​ജി​ൻ ആ​ന​യി​ടു​ക്ക് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം നി​ന്ന​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

റെ​യി​ൽ​പ്പാ​ള​ത്തി​ലു​ള്ള ചെ​റി​യ ചെ​രി​വി​ലൂ​ടെ എ​ൻ​ജി​ൻ തെ​ന്നി​നീ​ങ്ങി​യെ​ന്നാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം എ​ൻ​ജി​ൻ നി​ർ​ത്തി​യി​ടു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​ടെ പാ​ളി​ച്ച​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.

എ​ൻ​ജി​ൻ നി​ർ​ത്തി​യി​ടു​ന്ന വേ​ള​യി​ൽ നി​ര​ങ്ങി​നീ​ങ്ങാ​തി​രി​ക്കാ​ൻ ച​ക്ര​ങ്ങ​ൾ​ക്കു മു​ന്നി​ലും പി​ന്നി​ലും പ്ര​ത്യേ​ക​രീ​തി​യി​ൽ നി​ർ​മി​ച്ച മ​ര​ക്ക​ട്ട​ക​ൾ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ക​യും ച​ങ്ങ​ല​യി​ട്ട് പാ​ള​വു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

ഇ​തു പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​ണ് എ​ൻ​ജി​ൻ നീ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നും ക​രു​തു​ന്ന​താ​യി റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment