പ്രേക്ഷകരെ കിടിലം കൊള്ളിച്ച് ‘ഗാര്‍ഡിയന്‍’ ട്രെയിലര്‍ ! അന്വേഷണവും സസ്‌പെന്‍സും നിറഞ്ഞ ത്രില്ലറിന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാവുന്നു…

മലയാള സിനിമാ പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ മറ്റൊരു ത്രില്ലര്‍ സിനിമകൂടി എത്തുന്നു. സൈജു കുറുപ്പ് നായകനായ ‘ഗാര്‍ഡിയന്‍’ എന്ന സിനിമയുടെ ട്രെയിലറാണ് ഇപ്പോള്‍ യൂടൂബില്‍ തരംഗമാവുന്നത്.

നവമാധ്യമങ്ങളിലെല്ലാം ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുക. അഞ്ചാം പാതിരയ്ക്കു ശേഷം മലയാള സിനിമ കാത്തിരിക്കുന്ന മികച്ച ത്രില്ലര്‍ ചിത്രമാവുമിതെന്ന പ്രതീക്ഷയാണ് ഏവരും പങ്കുവയ്ക്കുന്നത്.

‘ഫിംഗര്‍ പ്രിന്റി’നു ശേഷം സംവിധായകന്‍ പ്രൊഫ. സതീഷ് പോള്‍ ഒരുക്കുന്ന ഫാമിലി ത്രില്ലറാണ് ‘ഗാര്‍ഡിയന്‍.’ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം അന്വേഷണവും സസ്പെന്‍സും നിറഞ്ഞു നില്‍ക്കുന്ന പുതിയ അനുഭവമായിരിക്കും ‘ഗാര്‍ഡിയന്‍’ എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ഒ.ടി.ടി റിലീസിനൊരുങ്ങുന്ന ആദ്യ ത്രില്ലര്‍ ചിത്രം എന്ന സവിശേഷതയും ‘ഗാര്‍ഡിയനു’ണ്ട്. സൈജു കുറുപ്പ്,സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസ്സര്‍ സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാര്‍ഡിയന്‍ ‘ ജനുവരി ഒന്നിന് ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമായ പ്രൈം റീല്‍സിലൂടെ റിലീസ് ചെയ്യും.

ബ്ളാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്ജ് കണ്ണാത്തുക്കുഴി, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കല്‍, സിമ്മി ജോര്‍ജ്ജ് ചെട്ടിശ്ശേരില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.ധന്യാ സ്റ്റീഫന്‍, നിരഞ്ജ്,എ സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം ഈണം പകരുന്നു.

എഡിറ്റര്‍-വിജി എബ്രാഹം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങല്ലൂര്‍, കല-സുശാന്ത്, മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം-ബ്യൂസി ജോണ്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സബിന്‍ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍-പി. അയ്യപ്പദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഗിരീഷ് കരുവന്തല, പ്രൊഡക്ഷന്‍ മാനേജര്‍-സന്തോഷ് കുമാര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment