കൊച്ചി ന​ഗ​ര​ത്തി​ല്‍ ഗു​ണ്ടാ വി​ള​യാ​ട്ടം; യുവാവിനുനേരെ ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണം; സംഭവത്തിനു പിന്നിൽ കലൂർ പ്രദേശങ്ങളിൽ താമസിക്കുന്ന ഗുണ്ടകൾ

adipidiകൊ​ച്ചി: ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ചു വീ​ണ്ടും ക്വ​ട്ടേ​ഷ​ന്‍ ഗു​ണ്ടാ ആ​ക്ര​മ​ണം. കഴിഞ്ഞ ദിവസം രാ​ത്രി പ​ത്ത​ര​യോ​ടെ സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു സ​മീ​പം കാ​രി​യ​ര്‍ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ വച്ചാണ് യുവാവിനെ ഗുണ്ടാ സംഘം ആക്രമിച്ചത്. മാ​ളി​യേ​ക്ക​ല്‍ ജോ​ജോ ജോ​സിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.​ആ​റം​ഗ സം​ഘം ക​മ്പി​വ​ടി​യും വ​ടി​വാ​ളു​മാ​യെ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യതെന്നും ക​ലൂരി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും താ​വ​ള​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ​ന്നാ​ണ് സൂ​ച​നയെന്നും പോലീസ് പറഞ്ഞു.

സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ടാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് ജോ​ജോ ജോ​സ് പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​ര്‍​ദ​ന​ത്തി​ല്‍ ഇ​രു​മ്പു​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ ജോ​ജോ​യ്ക്കു കൈ​യ്ക്കും ത​ല​യ്ക്കും പ​രി​ക്കേ​റ്റു. ക്വ​ട്ടേ​ഷ​നാ​ണെ​ന്നു പ​റ​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ഗു​ണ്ടാ സം​ഘം ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് ജോ​ജോ സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ള്‍ ജോ​ജോ​യു​ടെ സു​ഹൃ​ത്ത് ടി​ബി​നും കാ​റി​ലു​ണ്ടാ​യി​രു​ന്നു.

സൗ​ത്ത് സ്റ്റേ​ഷ​നി​ലെ വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തി​പ്പി​നു​ള്ള ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള ക​രാ​ര്‍ ല​ഭി​ച്ചി​രു​ന്ന​ത് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ്. 37,000 രൂ​പ ഒ​രു ദി​വ​സം റെ​യി​ല്‍​വേ​യ്ക്കു ന​ല്‍​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​രാ​ര്‍. എ​ന്നാ​ല്‍, ഇ​യാ​ള്‍ 50,000 രൂ​പ ദി​വ​സം ന​ല്‍​ക​ണ​മെ​ന്ന ക​രാ​റു​ണ്ടാ​ക്കി ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തി​പ്പു ജോ​ജോ​യ്ക്കു മ​റി​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. 1.37 കോ​ടി രൂ​പ മു​ന്‍​കൂ​റാ​യി ന​ല്‍​കു​ക​യും ചെ​യ്തു. പ​ക്ഷേ, റെ​യി​ല്‍​വേ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം ക​ഴി​ഞ്ഞ ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ലെ പ​ല ഉ​ത്പ​ന്ന​ങ്ങ​ളും വി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​ഞ്ഞ​തി​നാ​ല്‍ ന​ഷ്ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മേ​യ് വ​രെ​യു​ള്ള ക​രാ​റാ​ണ് റെ​യി​ല്‍​വേ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്കു ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ജോ​ജ​യ്ക്കു ഇ​യാ​ള്‍ മ​റി​ച്ചു ന​ല്‍​കി​യ​ത് ഓ​ഗ​സ്റ്റ് 15നാ​ണ്. ഇ​തു​മൂ​ലം റെ​യി​ല്‍​വേ മേ​യി​ല്‍ ഒ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഓ​ഗ​സ്റ്റ് വ​രെ തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു ജോ​ജോ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ല്‍, ത​നി​ക്കു സം​ഭ​വി​ച്ച ന​ഷ്ട​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നെ​ങ്കി​ലും തി​രി​ച്ചു ന​ല്‍​കി​യാ​ല്‍ ഭ​ക്ഷ​ണ​ശാ​ല ഒ​ഴി​യാ​മെ​ന്നു ജോ​ജോ അ​റി​യി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു.

ആ​കെ ന​ഷ്ടം സം​ഭ​വി​ച്ച 23 ല​ക്ഷം രൂ​പ​യി​ല്‍ മൂ​ന്നി​ലൊ​ന്നു ന​ല്‍​കാ​മെ​ന്നു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​മ്മ​തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഇ​തു സാ​ധ്യ​മ​ല്ലെ​ന്നു അ​റി​യി​ക്കു​ക​യാ​യി​രു​ന്നവെന്നും ജോജോ പറഞ്ഞു. ഇ​ക്കാ​ര്യ​ത്തേ​ച്ചൊ​ല്ലി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​ടെ മ​ക​നും ജോ​ജോ​യും ത​മ്മി​ല്‍ ത​ക​ര്‍​മു​ണ്ടാ​യി​രു​ന്നുവെന്നു പോലീസ് പറഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജോ​ജോ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍, അ​നാ​വ​ശ്യ കാ​ര​ണ​ങ്ങ​ള്‍ ആ​രോ​പി​ച്ചു ജോ​ജോ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നു ഷ​മീ​ന്‍ എ​ന്ന വ്യ​ക്തി​യും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ എ​സ്‌​ഐ ജോ​സ​ഫ് സാ​ജ​ന്‍ പ​റ​ഞ്ഞു. ജോ​ജോ​യു​ടെ പ​രാ​തി​യി​ന്മേ​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും സാ​ക്ഷി മൊ​ഴി​ക​ള്‍ കൂ​ടി ഇ​ന്നു പ​രി​ശോ​ധി​ച്ച ശേ​ഷം കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​രി​ക്കേ​റ്റ ജോ​ജോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts