ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി ഗു​ജ​റാ​ത്ത്  ക​ലാ​പ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ചയെന്ന് കേ​ര​ള ക​ലാ​മ​ണ്ഡ​ലം ചാ​ൻ​സ​ല​ർ മ​ല്ലി​കാ സാ​രാ​ഭാ​യ്


തി​രു​വ​ന​ന്ത​പു​രം: ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​ണെ​ന്ന് പ്ര​മു​ഖ ന​ർ​ത്ത​കി​യും കേ​ര​ള ക​ലാ​മ​ണ്ഡ​ലം ചാ​ൻ​സ​ല​റു​മാ​യ മ​ല്ലി​ക സാ​രാ​ഭാ​യ്.

കാ​ണ​രു​തെ​ന്ന് പ​റ​യു​ന്ന​ത് സ​ത്യ​ത്തെ അ​ടി​ച്ച​മ​ര്‍​ത്ത​ലാ​ണ്,ജ​നാ​ധി​പ​ത്യ നി​ഷേ​ധ​മാ​ണ്. 1969 ലെ ​ക​ലാ​പ​വും ന​ടു​ക്കു​ന്ന ഓ​ര്‍​മ്മ​യാ​ണ്. പ​ക്ഷേ അ​തൊ​രു വി​ഭാ​ഗ​ത്തെ ല​ക്ഷ്യം വെ​ച്ചു​ള്ള​താ​യി​രു​ന്നി​ല്ല.

തെ​ഹ​ല്‍​ക​യു​ടേ​ത​ട​ക്കം റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നു. തെ​ഹ​ല്‍​ക്ക റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യ​ല്ലേ ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. അ​ത് ഒ​രു ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ല.

ജ​ന​ങ്ങ​ൾ ആ​ർ​ക്ക് വോ​ട്ട് ന​ൽ​കു​മെ​ന്ന​ത് പ്ര​വ​ചി​ക്കാ​നാ​വി​ല്ലെ​ന്നും മ​ല്ലി​ക സാ​രാ​ഭാ​യ് ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള ക​ലാ​മ​ണ്ഡ​ലം ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ൽ ഗ​വ​ര്‍​ണ​റ​ല്ല വ​രേ​ണ്ട​തെ​ന്ന് വി​ഷ​യ വി​ദ​ഗ്ധ​രാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ത​ല​പ്പ​ത്ത് വ​രേ​ണ്ട​തെ​ന്നും മ​ല്ലി​ക അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ല്‍ ഫ​ണ്ട് ക​ണ്ടെ​ത്തും. ചാ​ന്‍​സ​ല​ര്‍ പ​ദ​വി എ​ന്ന വെ​ല്ലു​വി​ളി ത​നി​ക്ക് സ​ന്തോ​ഷം ത​രു​ന്ന​താ​ണെ​ന്നും മ​ല്ലി​ക സാ​രാ​ഭാ​യ് പ​റ​ഞ്ഞു.

മോ​ദി വി​രോ​ധി ആ​യ​തു​കൊ​ണ്ട് മാ​ത്രം തെ​ല​ങ്കാ​ന​യി​ലെ സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ ത​നി​ക്ക് നൃ​ത്തം ചെ​യ്യാ​ൻ അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​തും മ​ല്ലി​ക സൂ​ചി​പ്പി​ച്ചു.

മോ​ദി​യെ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ നൃ​ത്തം ചെ​യ്യി​ല്ലെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു. തെ​ല​ങ്കാ​ന​യി​ലെ രാ​മ​പ്പ ക്ഷേ​ത്ര​മാ​ണ് മ​ല്ലി​ക സാ​രാ​ഭാ​യി​ക്ക് നൃ​ത്തം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

വി​ല​ക്കി​നെ തു​ട​ർ​ന്ന് മ​ല്ലി​ക സാ​രാ​ഭാ​യ് ക്ഷേ​ത്ര​ത്തി​ന് പു​റ​ത്ത് നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment