മുണ്ടക്കയത്ത് വന്യമൃഗവേട്ട വ്യാപകമാകുന്നു; പ്രദേശത്ത് വ്യാജ തോക്കുകൾ ഉപയോഗിക്കുന്നവർ നിരവധി പേർ; ഒരാൾ അറസ്റ്റിൽ


മു​ണ്ട​ക്ക​യം: അ​ന​ധി​കൃ​ത​മാ​യി നാ​ട​ൻ തോ​ക്ക് സൂ​ക്ഷി​ച്ച കേ​സി​ൽ പോ​ലീ​സി​നെ ക​ണ്ട​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി കു​ത്തു​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ൾ.

മു​ണ്ട​ക്ക​യം കി​ഴ​ക്കേ കൊ​ന്പു​കു​ത്തി ഇ​ളം​പു​ര​യി​ട​ത്തി​ൽ സു​രേ​ഷാ​ണ് നി​റ​തോ​ക്ക് പി​ടി​കൂ​ടി​യ​പ്പോ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. 2007ൽ ​ഉ​ണ്ടാ​യ കു​ത്തു​കേ​സി​ൽ പ്ര​തി​യാ​യ സു​രേ​ഷ് ജാ​മ്യ​ത്തി​ലി​റ​ങ്ങ​യ​താ​ണ്. ഇ​യാ​ൾ​ക്കു വേ​ണ്ടി പോ​ലീ​സ് തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വീ​ടി​നു സ​മീ​പ​ത്ത് നാ​ട​ൻ തോ​ക്ക് വി​വി​ധ പാ​ർ​ട്സു​ക​ളാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കോ​രു​ത്തോ​ട്, കി​ഴ​ക്കേ കൊ​ന്പു​കു​ത്തി ഇ​ട്ടി​ക്ക​ൽ ത​ങ്ക​ച്ച​നെ (60)യും ​ഇ​ന്ന​ലെ മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പ​ക്ക​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള തോ​ക്കു​ക​ൾ ഉ​ള്ള​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.

പ​ല​രും തോ​ക്കു​ക​ൾ പ​ല പാ​ർ​ടു​സു​ക​ളാ​ക്കി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

മു​ണ്ട​ക്ക​യം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ന്പു​കു​ത്തി, ക​ണ്ണി​മ​ല, കോ​രു​ത്തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.

വ​നാ​തി​ർ​ത്തി മേ​ഖ​ല​യാ​യ കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​ത്തി​നാ​ണ് അ​ന​ധി​കൃ​ത​മാ​യി ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത വ്യാ​ജ തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് പോ​കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Related posts

Leave a Comment