ആരെയെങ്കിലും പോലീസ് ഭയക്കുന്നുണ്ടേ?  ഏ​ഴു​വ​യ​സു​കാ​ര​നും പി​താ​വി​നും നേ​രേ പ​ട്ടാ​പ്പ​ക​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; മർദനത്തിന്‍റെ സിസിടിവി ദൃശ്യം കിട്ടിയിട്ടും   നടപടി സ്വീകരിക്കാതെ പോലീസ്

മാ​വേ​ലി​ക്ക​ര: ഏ​ഴു​വ​യ​സു​കാ​ര​നും പി​താ​വി​നും നേ​രെ പ​ട്ടാ​പ്പ​ക​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ന​കം ക​ല്ലു​കു​ഴി​യി​ൽ പ്ര​ദീ​പ്(38), മ​ക​ൻ പ്ര​ണ​വ്(​ഏ​ഴ്) എ​ന്നി​വ​രാ​ണ് പു​ന്ന​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

കോ​ട​തി ജം​ഗ്ഷ​നി​ൽ നി​ന്ന് ളാ​ഹ​യി​ൽ ജം​ഗ്ഷ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പ്ര​ദീ​പും മ​ക​നും ഈ ​സ​മ​യം പി​ന്നാ​ലെ വ​ന്ന സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ ഇ​വ​ർ പ്ര​ദീ​പും മ​ക​നും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​ദീ​പും മ​ക​നും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. മാ​വേ​ലി​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ഗീ​യ​മാ​യ മ​ർ​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി​യി​ൽ നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

Related posts