ത​ളി​പ്പ​റ​മ്പിൽ ല​ഹ​രി മാ​ഫി​യ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി;  സാരമായ പരിക്കേറ്റ ഉല്ലാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ത​ളി​പ്പ​റ​മ്പ്: മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ സം​ഘ​മെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു സം​ഘം യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പു​ളി​ന്പ​റ​ന്പ് തോ​ട്ടോ​റ​ന്പി​ലെ ജ​സ്റ്റി​ൻ ഉ​ല്ലാ​സി (32) നാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​സ്റ്റി​ൻ ഉ​ല്ലാ​സി​നെ ത​ളി​പ്പ​റ​ന്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ർ​ച്ചെ വീ​ട്ടി​ലെ​ത്തി​യ ഒ​രു സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ജ​സ്റ്റി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു.​

നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യും ചെ​റി​യ തോ​തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

 

 

Related posts

Leave a Comment