ഗുരുവായൂർ റെയിൽവേ മേൽപ്പാലം നവംബർ ആദ്യവാരം തുറക്കും;മേൽപ്പാലത്തിന് താഴെ ഓപ്പൺ ജിം ഉൾപ്പെടെ വിപുല സംവിധാനങ്ങൾ

ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കും. മ​ണ്ഡ​ല​കാ​ല ആ​രം​ഭ​ത്തി​ന് മു​മ്പേ മേ​ൽ​പ്പാ​ലം തു​റ​ന്ന് ന​ൽ​കു​മെ​ന്ന് എ​ൻ.​കെ അ​ക്ബ​ർ എം​എ​ൽ​എ.

റെ​യി​ൽ​വേ മേ​ൽ​പ്പാ​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ തീ​രു​മാ​നം അ​റി​യി​ച്ച​ത്. എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ​യു​ള്ള സ്ഥ​ല​ത്ത് പ്ര​ഭാ​ത സ​വാ​രി​ക്കു​ള്ള സം​വി​ധാ​നം, ഓ​പ്പ​ൺ ജിം, ​ഇ​രി​പ്പി​ടം എ​ന്നി​വ​ക്കു​ള്ള എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​ന് ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ​ക്ക് എം​എ​ൽ​എ നി​ർ​ദ്ദേ​ശം ന​ൽ​കി.

ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഗു​രു​വാ​യൂ​ർ എ​സി​പി കെ. ​ജി. സു​രേ​ഷ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ച്ച്.​അ​ഭി​ലാ​ഷ്, എ​ഞ്ചി​നീ​യ​ര്‍ ഇ.​ലീ​ല, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ർ​ബി​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​ർ, ക​രാ​റു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗ​ശേ​ഷം എ​ൻ.കെ ​അ​ക്ബ​ർ എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​ജി.സു​രേ​ഷ്, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ, റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​തു​മ രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ മേ​ൽ​പ്പാ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി.

Related posts

Leave a Comment