കാമുകിയ്ക്ക് മനോഹരമായ ബിക്കിനി സമ്മാനിച്ച് കാമുകന്‍ ! വെള്ളത്തിലിറങ്ങിയപ്പോള്‍ ബിക്കിനി അലിഞ്ഞ് നഗ്നയായി യുവതി; ഒപ്പം വിവാദവും…

ബീച്ചില്‍ കുളിക്കാനിറങ്ങിയ കാമുകിയെ പറ്റിക്കുന്ന കാമുകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബിക്കിനി ധരിച്ച് ബീച്ചില്‍ ഇറങ്ങിയ എസ്റ്റല എന്ന യുവതിയ്ക്കാണ് എട്ടിന്റെ പണി കിട്ടിയത്.

എസ്റ്റല ബീച്ചിലേക്ക് ഇറങ്ങുന്നത് മുതല്‍ ചിത്രീകരിക്കുകയാണ് കാമുകന്‍ ജൂലീയസ്. എസ്റ്റലയെ താന്‍ എങ്ങനെയാണ് പറ്റിക്കുന്നതെന്ന് ജൂലിയസ് വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ബീച്ചിലേക്ക് ഇറങ്ങുകയാണ് എസ്റ്റല.

വെളളത്തില്‍ കുറേ സമയം ചിലവഴിച്ചു കഴിഞ്ഞപ്പോഴാണ് എസ്റ്റലയ്ക്ക് പണി പാളിയെന്ന് മനസിലാകുന്നത്. താന്‍ ധരിച്ചിരുന്ന ബിക്കിനി കാണുന്നില്ല. വെളളത്തില്‍ ഇറങ്ങുന്നത് വരെ വസ്ത്രം ദേഹത്ത് ഉണ്ടായിരുന്ന വസ്ത്രമാണ് കാണാതായത്. പൂര്‍ണ നഗ്നയായതോടെ വളരെയധികം പരിഭ്രമിച്ച എസ്റ്റലയെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇടയ്ക്കിടെ തന്റെ ആശങ്ക കാമുകനോട് എസ്റ്റല പങ്കുവെയ്ക്കുന്നുണ്ട്.

തുടര്‍ന്ന് കാമുകനോട് എസ്റ്റല ടവ്വല്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. വെളളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ അലിഞ്ഞ് ഇല്ലാതാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ ബിക്കിനിയാണ് എസ്റ്റലയ്ക്കായി ജൂലിയാസ് നല്‍കിയത്. എന്നാല്‍ ജൂലിയാസിന്റെ കബളിപ്പിക്കല്‍ കുറച്ച് കടന്നു പോയെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

Related posts

Leave a Comment