ഇനി മരച്ചുവട്ടിലിരുന്ന് പഠിക്കേണ്ട; പൂ​ഞ്ചോ​ല സ്കൂ​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് പു​തി​യ​തു നി​ർ​മി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പു​ഞ്ചോ​ല ജി​എ​ൽ​പി സ്കൂ​ളി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ഞ്ഞു​വീ​ണ് കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ധി​ക്യ​ത​ർ ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​ത്വ​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ അം​ഗം വി.​കെ.​ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ ത​യാ​റാ​ക്കി​യ പ​ദ്ധ​തി രൂ​പ​രേ​ഖ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മേ​ല​ധി​കാ​രി​ക​ൾ​ക്ക് ഉ​ട​നേ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ന്പ​ൻ​തോ​ട്, അ​മ്മ​ൻ​ക​ട​വ്, പാ​ങ്ങോ​ട് പു​ഞ്ചോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണി​ത്.

മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും കോ​ണ്‍​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ഴാ​റു​ള്ള​താ​യി സ്കൂ​ൾ കു​ട്ടി​ക​ൾ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ണ്‍​ക്രീ​റ്റ് ശ​രീ​ര​ത്തി​ൽ വീ​ഴാ​തി​രി​ക്കാ​ൻ മേ​ൽ​ക്കൂ​ര​യി​ൽ ടാ​ർ​പോ​ളി​ൽ കെ​ട്ടി​യി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​മാ​യാ​ൽ ക്ലാ​സു​മു​റി​ക​ളി​ൽ വെ​ള്ളം​കെ​ട്ടും. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും അ​പ​ക​ടം ഭ​യ​ന്ന് മ​ര​ച്ചു​വ​ട്ടി​ലാ​ണ് അ​ധ്യാ​പ​ക​ർ ക്ലാ​സെ​ടു​ക്കാ​റു​ള്ള​ത്.

പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റി​ൽ​നി​ന്നും ക​മ്മീ​ഷ​ൻ റ​പ്പോ​ർ​ട്ട് വാ​ങ്ങി. സ്കൂ​ളി​നു പു​തി​യ കെ​ട്ടി​ടം ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​തി​നു​ള്ള അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ ത​യാ​റാ​ക്കി​യ പ​ദ്ധ​തി രൂ​പ​രേ​ഖ അ​ധി​ക്യ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ചു വ​രു​ന്ന ന​ട​പ​ടി​ക​ൾ ഒ​രു​മാ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.

Related posts

Leave a Comment