ഒരു ദിവസം രജനി സാര്‍ എന്റെ അടുത്ത് വന്ന് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കത് ഷോക്കായിപ്പോയി ! വെളിപ്പെടുത്തലുമായി മീന…

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് മീന.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മീനയ്ക്കായി. താന്‍ അഭിനയ രംഗത്ത് എത്തിയതിന്റെ 40ാം വാര്‍ഷികം കഴിഞ്ഞ ദിവസമാണ് മീന ആഘോഷിച്ചത്.

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് മീന. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും മീന പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. പക്ഷേ മലയാളത്തില്‍ മീന ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നില്ല.

മലയാളത്തിലും നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. എറ്റവുമൊടുവിലായി മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പം അഭിനയിച്ച ദൃശ്യം 2 വന്‍ വിജയമായി മാറിയിരുന്നു.

ദൃശ്യം 2ന് പിന്നാലെ മീനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് അണ്ണാത്തെ. തലൈവര്‍ രജനികാന്താണ് ഈ ചിത്രത്തിലെ നായകന്‍.

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഒപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം മീന വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് അണ്ണാത്ത.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമ നിലവില്‍ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയില്‍ എത്തി മീന നാല്‍പത് വര്‍ഷം തികയ്ക്കുന്ന വര്‍ഷമാണ് ഇത്.

അതേസമയം അണ്ണാത്തെ ചിത്രീകരണത്തിനിടെ രജനീകാന്ത് തന്നോട് പറഞ്ഞൊരു കാര്യം മീന ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണത്തിനിടെ സെറ്റില്‍ വെച്ച് സൂപ്പര്‍താരം പറഞ്ഞ രസകരമായ ഒരു കാര്യമാണ് മീന പറഞ്ഞത്.

ഒരു ദിവസം രജനീകാന്ത് സര്‍ എന്റെ അടുത്ത് വരികയും സാറ് പറഞ്ഞൊരു കാര്യം കേട്ട് താന്‍ ഞെട്ടിയെന്നും മീന പറയുന്നു. എനിക്ക് നിങ്ങളോട് നിരാശ തോന്നുന്നു മീന എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇത് കേട്ട് ഷോക്കായി.

കുറച്ചുപേര്‍ ആ സമയത്ത് ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ അദ്ദേഹം വീണ്ടും പറഞ്ഞു.

ഞങ്ങള്‍ക്കെല്ലാം മാറ്റങ്ങള്‍ വന്നു. എന്നാല്‍ നീ ഇപ്പോഴും വീര എന്ന ചിത്രത്തില്‍ ഞാന്‍ കണ്ടത് പോലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞെന്ന് മീന വെളിപ്പെടുത്തുന്നു.

Related posts

Leave a Comment