എന്ത് വിധിയിത്… വല്ലാത്ത ചതിയിത്… കൊച്ചി മെട്രോയുടെ തൂണുകളില്‍ നിന്ന് ഹൈബി ഈഡന്‍ എംപിയുടെ ബില്‍ബോര്‍ഡുകള്‍ മാറ്റി; നടപടി സി​പി​എം നേ​താ​വിന്‍റെ പരാതിയിൽ

കൊ​ച്ചി: ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ ബി​ല്‍​ബോ​ര്‍​ഡു​ക​ള്‍ കൊ​ച്ചി മെ​ട്രോ​യു​ടെ തൂ​ണു​ക​ളി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്തു. ക​ച്ചേ​രി​പ്പ​ടി ഭാ​ഗ​ത്തു​ള്ള മെ​ട്രോ തൂ​ണു​ക​ളി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ ചി​ത്ര​മു​ള്ള ബി​ല്‍​ബോ​ര്‍​ഡു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്ഥാ​പി​ച്ച​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​ൽ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​രോ​പി​ച്ച് സി​പി​എം നേ​താ​വ് അ​ഡ്വ.​കെ.​എ​സ്. അ​രു​ൺ കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​ത് നീ​ക്കം ചെ​യ്ത​ത്.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ള്‍ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന മെ​ട്രോ​യു​ടെ ന​യ​ത്തി​നു വി​രു​ദ്ധ​മാ​യാ​ണ് ബി​ൽ​ബോ​ർ​ഡു​ക​ൾ എ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ബോ​ർ​ഡി​ൽ ഹൈ​ബി ഈ​ഡ​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം നാ​ടി​ന്‍റെ ഹൃ​ദ​യാ​ക്ഷ​ര​ങ്ങ​ള്‍, ക​മി​ങ് സൂ​ണ്‍, ഹൃ​ദ​യ​ത്തി​ല്‍ ഹൈ​ബി മു​ത​ലാ​യ വാ​ച​ക​ങ്ങ​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള സ്ഥാ​നാ​ര്‍​ത്ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ല്‍ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഹൈ​ബി ഈ​ഡ​നു​വേ​ണ്ടി കൊ​ച്ചി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ബി​ല്‍​ബോ​ര്‍​ഡു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related posts

Leave a Comment