ഏ​ഴു ദി​വ​സ​ത്തി​ന​കം സ്റ്റി​ക്ക​ര്‍ നീ​ക്കി​യി​ല്ലെ​ങ്കി​ല്‍..! ഹ​ലാ​ല്‍ ഭ​ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന ബേ​ക്ക​റി​യി​ലെ സ്റ്റി​ക്ക​ര്‍ നീ​ക്കാ​ന്‍ ഭീ​ഷ​ണി​; ഒടുവില്‍…

കൊ​ച്ചി: ഹ​ലാ​ല്‍ ഭ​ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന ബേ​ക്ക​റി​യി​ലെ സ്റ്റി​ക്ക​ര്‍ നീ​ക്കാ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ ആ​ലു​വ വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ധ​നേ​ഷ് പ്ര​ഭാ​ക​ര​ന്‍, അ​രു​ണ്‍ അ​ര​വി​ന്ദ്, സു​ജ​യ് സു​ബ്ര​ഹ്മ​ണ്യ​ന്‍, കു​റു​മ​ശേ​രി സ്വ​ദേ​ശി ടി.​എ. ലെ​നി​ന്‍ എ​ന്നി​വ​ര്‍​ക്കു ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു.

ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ 50,000 രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ തു​ക​യ്ക്കു​ള്ള ര​ണ്ട് ആ​ള്‍ ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്തു വി​ട്ട​യ​ക്ക​ണ​മെ​ന്നു സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 20നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​ലു​വ കു​റു​മ​ശേ​രി ജം​ഗ്ഷ​നി​ലെ മോ​ഡി ബേ​ക്ക​റി​യി​ല്‍ ഹ​ലാ​ല്‍ ഭ​ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന സ്റ്റി​ക്ക​ര്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണു പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

ഏ​ഴു ദി​വ​സ​ത്തി​ന​കം സ്റ്റി​ക്ക​ര്‍ നീ​ക്കി​യി​ല്ലെ​ങ്കി​ല്‍ ബേ​ക്ക​റി ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ ലെ​റ്റ​ര്‍ പാ​ഡി​ല്‍ ക​ത്തു ന​ല്‍​കി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്നു ബേ​ക്ക​റി​യു​ട​മ സ്റ്റി​ക്ക​ര്‍ നീ​ക്കം ചെ​യ്‌​തെ​ങ്കി​ലും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് പ്ര​കോ​പ​നം സൃ​ഷ്ടി​ക്ക​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ എ​ന്നീ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി പ്ര​തി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​ന്നാ​ല്‍ മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മം, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ കൂ​ടു​ത​ല്‍ ഗൗ​ര​വ​മേ​റി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്താ​നി​ട​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഹ​ര്‍​ജി​ക്കാ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.

Related posts

Leave a Comment