ചാലക്കുടിക്കാരന്‍ ചങ്ങാതി എങ്ങും പോകില്ല ! എവിടെയൊക്കെയോ ഉണ്ട്; ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട് വിതുമ്പി ഹനാന്‍…

തൃശൂര്‍: മണിച്ചേട്ടന്‍ ജനമനസുകളില്‍ എന്നും ജീവിക്കണമെന്ന് ഹനാന്‍. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട ശേഷമാണ് ഹനാന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ കണ്ടപ്പോള്‍ മണിച്ചേട്ടന്‍ അടുത്ത് വന്നപോലെ തോന്നി. മണിച്ചേട്ടന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ നിധിയാണ് ഈ സിനിമ എന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.

‘ചാലക്കുടിക്കാരന്‍ ചങ്ങാതി എങ്ങും പോകില്ല. എവിടെയൊക്കെയോ ഉണ്ട് എല്ലാവരെയും ചിരിപ്പിക്കാനും കരയ്പ്പിക്കാനും പാട്ടുപാടാനൊക്കെയായിട്ട്. മണിച്ചേട്ടന്‍ എന്നെ കുഞ്ഞുവാവ എന്നാണ് വിളിച്ചിരുന്നത്. എനിക്കു മണിച്ചേട്ടന്‍ പാട്ട് പാടിത്തരാറുണ്ടായിരുന്നു. മണിച്ചേട്ടന്‍ പാടിത്തരണ അതേ രീതിയില്‍’ ഹനാന്‍ പറഞ്ഞു. ചിത്രം വളരെ നന്നായിട്ടുണ്ടെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. കലാഭവന്‍ മണിയുടെ കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി തീയ്യേറ്ററിലെത്തിയത് കഴിഞ്ഞ മാസം 28നായിരുന്നു. രാജാമണിയാണ് കലാഭവന്‍ മണിയായിട്ടെത്തുന്നത്.

Related posts