ഇന്നിപ്പോള്‍ തുടയും കാലും ഒക്കെ കാണിച്ചു കൊണ്ടിരിക്കുന്ന ഈ ദത്തുപുത്രിയില്‍ നിന്ന് നമ്മള്‍ എന്താണ് കണ്ടുപഠിക്കേണ്ടത് ! ഹനാനെ പരിഹസിച്ച് ദയ അശ്വതി…

കുടുംബം പോറ്റാന്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ കേരളം മറക്കില്ല. ഹനാന്റെ ദുരിതസ്ഥിതി കണ്ട് കേരള സര്‍ക്കാര്‍ പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. എന്നാല്‍ ഹനാനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ്‌ബോസിലൂടെ പ്രശസ്തയായ ദയ അശ്വതി. തന്റെ ലൈവ് വീഡിയോയിലാണ് ദയ അശ്വതി ഹനാനെ വിമര്‍ശിച്ചിരിക്കുന്നത്. ദയയുടെ വീഡിയോയില്‍ പറയുന്നതിങ്ങനെ…ഇന്നത്തെ വിഷയം എന്തെന്ന് പറഞ്ഞു കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഹനാനെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ ദത്തുപുത്രി ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തതാണ് ഞങ്ങളൊന്നിച്ച് ഫോട്ടോ എടുത്തിട്ടുണ്ട്. സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റായി ആ കുട്ടി വന്നിട്ടുണ്ട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. എനിക്ക് അന്നൊന്നും ഒരു ഫീലും തോന്നിയിട്ടില്ല. കുട്ടിക്ക് ചെവി കേള്‍ക്കാത്തതാണെന്നോ ഒന്നും തോന്നിയിട്ടില്ല. അന്നൊന്നും എന്നോട് ഒരു വിഷമവും പറഞ്ഞില്ല. അപ്പോള്‍ ആ സത്യസന്ധമായ കാര്യങ്ങള്‍ ഞാന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞപ്പോള്‍ എന്നെ കുറെ പേര്‍ എന്നെ വലിച്ചുകീറി ഒട്ടിച്ചു. ഇന്ന് ഒരു…

Read More

കഷ്ടകാലം ഹനാനെ വിട്ടൊഴിയുന്നില്ല ! വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തട്ടി തലയ്ക്ക് പരിക്ക്

  വരാപ്പുഴ: മീന്‍വില്‍പ്പന നടത്തി ശ്രദ്ധേയായ ഹനാനെ അപകടം വിട്ടൊഴിയുന്നില്ല. കാറിന്റെ ഡോര്‍ തട്ടിയാണ് ഇത്തവണ പരിക്കു പറ്റിയത്. വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്റെ ഡോര്‍ തലയ്ക്ക് ഇടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കലൂര്‍ ഭാഗത്ത് മീന്‍ കച്ചവടം നടത്തി വരാപ്പുഴയില്‍ നിന്നും മൊത്തമായി മീന്‍വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വാഹനത്തിന്റെ പിന്‍ഭാഗത്തെ ഡോര്‍ വലിച്ച് അടയ്ക്കുന്നതിനിടെ ഡോര്‍ തലയ്ക്ക് അടിക്കുകയായിരുന്നു. തല മുറിഞ്ഞ് ചോര ഒഴുകി. സമീപത്തുള്ള മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും വേദന കുറയാത്തതിനാല്‍ അംബുലന്‍സില്‍ ഇടപ്പള്ളി ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റതിനാല്‍ മുതുകില്‍ ബെല്‍ട്ട് ഇട്ടാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തുന്നത്.

Read More

പീഡിയാട്രിക് സ്‌ക്രൂ ആണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടു പ്രത്യേകശ്രദ്ധ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്;എന്നാല്‍, ജീവിക്കാനായി തൊഴിലെടുത്തേ മതിയാകൂ; വീല്‍ചെയറിലിരുന്ന് തമ്മനത്ത് മത്സ്യക്കച്ചവടം നടത്താന്‍ ഒരുങ്ങി ഹനാന്‍…

കൊച്ചി: കുടുംബം പുലര്‍ത്താനും പഠനം മുമ്പോട്ടു കൊണ്ടു പോകാനുമായി മത്സ്യവില്‍പ്പന നടത്തിയതിലൂടെ ശ്രദ്ധേയയായ പെണ്‍കുട്ടിയാണ് ഹനാന്‍ ഹമീദ്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ ഒരു കാറപകടം അവളുടെ സ്വപ്‌നങ്ങള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. കൊടുങ്ങല്ലൂരിലുണ്ടായ കാറപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അവള്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ന് വീല്‍ചെയറില്‍ വിശ്രമത്തിലാണ്. ശസ്ത്രക്രിയയ്ക്കുശേഷം പൂര്‍ണ്ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ആശുപത്രി വിട്ടശേഷം കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ ഒറ്റയ്ക്കു കഴിയുകയാണെങ്കിലും ആ ആത്മവിശ്വാസത്തിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. എറണാകുളം തമ്മനത്ത് വീണ്ടും മത്സ്യവില്‍പനയ്ക്കായി ഒരുങ്ങുകയാണ് ഈ പെണ്‍കുട്ടി. നട്ടെല്ലിനേറ്റ ക്ഷതത്തിന് മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ തുടരുന്ന ഹനാന്‍ വീല്‍ചെയറിലാണ് മീന്‍ വില്‍പനയ്‌ക്കെത്തുന്നത്. കച്ചവടം തുടങ്ങാന്‍ കിയോസ്‌ക് വാങ്ങി നല്‍കാമെന്ന സര്‍ക്കാരിന്റെ സഹായം നിലനില്‍ക്കെയാണ് ഇതിനൊന്നും കാത്തു നില്‍ക്കാതെ സ്വന്തം കാശുമുടക്കി ഈ മിടുക്കി കച്ചവടം തുടങ്ങുന്നത്. നാളെ മുതല്‍ കച്ചവടം തുടങ്ങണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും വാടകയ്‌ക്കെടുത്ത…

Read More

ചാലക്കുടിക്കാരന്‍ ചങ്ങാതി എങ്ങും പോകില്ല ! എവിടെയൊക്കെയോ ഉണ്ട്; ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട് വിതുമ്പി ഹനാന്‍…

തൃശൂര്‍: മണിച്ചേട്ടന്‍ ജനമനസുകളില്‍ എന്നും ജീവിക്കണമെന്ന് ഹനാന്‍. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട ശേഷമാണ് ഹനാന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ കണ്ടപ്പോള്‍ മണിച്ചേട്ടന്‍ അടുത്ത് വന്നപോലെ തോന്നി. മണിച്ചേട്ടന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ നിധിയാണ് ഈ സിനിമ എന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി എങ്ങും പോകില്ല. എവിടെയൊക്കെയോ ഉണ്ട് എല്ലാവരെയും ചിരിപ്പിക്കാനും കരയ്പ്പിക്കാനും പാട്ടുപാടാനൊക്കെയായിട്ട്. മണിച്ചേട്ടന്‍ എന്നെ കുഞ്ഞുവാവ എന്നാണ് വിളിച്ചിരുന്നത്. എനിക്കു മണിച്ചേട്ടന്‍ പാട്ട് പാടിത്തരാറുണ്ടായിരുന്നു. മണിച്ചേട്ടന്‍ പാടിത്തരണ അതേ രീതിയില്‍’ ഹനാന്‍ പറഞ്ഞു. ചിത്രം വളരെ നന്നായിട്ടുണ്ടെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. കലാഭവന്‍ മണിയുടെ കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി തീയ്യേറ്ററിലെത്തിയത് കഴിഞ്ഞ മാസം 28നായിരുന്നു. രാജാമണിയാണ് കലാഭവന്‍ മണിയായിട്ടെത്തുന്നത്.

Read More

ഹനാന്‍ ഇനി തനിച്ചല്ല ! കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാനെ ആശ്വസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയ വാപ്പച്ചി എത്തി

കൊച്ചി:കാറപടകത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാന് സ്വാന്ത്വനമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയ വാപ്പച്ചി എത്തി. വ്യാഴാഴ്ചയാണ് ഹനാനെ കാണാന്‍ പിതാവ് ഹമീദ് ആശുപത്രിയില്‍ എത്തിയത്. കാറപടകത്തില്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാന്‍ പതിയെ സുഖം പ്രാപിച്ചു വരികയാണ്. പഠനത്തിനിടെ കുടുംബം പുലര്‍ത്താനായി മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ഹനാന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ശ്രദ്ധേയയാകുകയായിരുന്നു. പിതാവ് തങ്ങളെ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്നാണ് തങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലായതെന്നും ഹനാന്‍ അന്നു പറഞ്ഞിരുന്നു. മകളെക്കാണാന്‍ ആശുപത്രിയിലെത്തിയ ഹമീദ് മകളോടുള്ള സ്‌നേഹം ഏപ്പോഴും തന്റെ മനസില്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. പലര്‍ക്കും അറിയാവുന്നതുപോലെ താനൊരു മദ്യപാനിയാണെന്നും ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ തനിക്ക് പശ്ചാത്താപമുണ്ടായെന്നും ഹമീദ് പറഞ്ഞു. അതേസമയം ഹനാന്‍ പ്രശസ്തയായതോടെ മകളുടെ അരികിലേക്ക് തിരികെ വന്നാല്‍ ആളുകള്‍ തന്നെ അവസരവാദിയെന്ന് വിളിക്കുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്നും ഹമീദ് പറയുന്നു. ഇപ്പോള്‍ ഹനാന് സ്‌നേഹവും സഹായവും ആവശ്യമുണ്ടെന്നും…

Read More

ഹനാന്‍ റാമ്പിലിറങ്ങുന്നു ! ഖാദിയുടെ മോഡലാകുക കനകക്കുന്നില്‍ നടക്കുന്ന ഫാഷന്‍ ഷോയില്‍; ഹനാന് വീടുവയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് പ്രവാസി മലയാളി…

കൊച്ചി: അതിജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കോളജ് വിദ്യാര്‍ഥിയാണ് ഹനാന്‍. ഒരിക്കല്‍ കൂടി മലയാളികളെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് ഈ പെണ്‍കുട്ടി. ഖാദിയുടെ പ്രചരാണാര്‍ഥം റാമ്പിലിറങ്ങാനൊരുങ്ങുകയാണ് പ്രചരിപ്പിക്കാന്‍ റാമ്പിലെത്തുകയാണ് ഹനാന്‍. ഖാദി ബോര്‍ഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഖാദി ഫാഷന്‍ ഷോയിലാണ് ഹനാനെത്തുക. ഹനാന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരവും നല്‍കും. ഇത്തരമൊരു അംഗീകാരം അവസരവും തനിക്കു നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹനാന്‍ പറഞ്ഞു. കേരളത്തില്‍ പതിനായിരത്തിലധികം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്. അവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍ ജീവിക്കാനായി പോരാടുന്ന ഹനാന്‍ പങ്കുചേരുന്നു എന്നതാണ് സവിശേഷത. ജീവിത പോരാട്ടത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയായ ഹനാന് വീടു വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് പ്രവാസി മലയാളി നേരത്തെ അറിയിച്ചിരുന്ന. ഹനാന് വീടുവയ്ക്കാനായി അഞ്ച് സെന്റ് ഭൂമി നല്‍കാമെന്ന് കുവൈത്തിലുള്ള സാമൂഹിക സാംസ്‌കാരിക…

Read More