ഹോട്ടലുകൾ കൈകൾ വൃത്തിയാക്കാനുള്ള സോപ്പും മ​തി​യാ​യ ജ​ല​ല​ഭ്യ​ത​യും ഉറപ്പുവരുത്തണം; ഹാൻഡ് വാഷ് വേണമെന്ന ആവശ്യവുമായി ഉപയോക്താക്കൾ

കോ​ട്ട​യം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള വാ​ർ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, ചാ​യ​ക്ക​ട​ക​ൾ, ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെടെ ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ന്പു കൈ​ക​ഴു​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഹാ​ൻ​ഡ് വാ​ഷും സോ​പ്പും മ​തി​യാ​യ ജ​ല​ല​ഭ്യ​ത​യും നി​ർ​ബ​ന്ധ​മാ​യും ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നും മ​ലി​ന​ജ​ല സം​സ്ക​ര​ണ​വു​ം ഉ​ൾ​പ്പെടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ശ്ര​ദ്ധ​ചെ​ലു​ത്ത​ണം.

ഇ​ന്ത്യ​യ്ക്കു വെ​ളി​യി​ൽ​നി​ന്നും എ​യ​ർ​പോ​ർ​ട്ടു​വ​ഴി നാ​ട്ടി​ലെ​ത്തി​ച്ചേ​രു​ന്ന​വ​ർ എ​ത്തി​യ തീ​യ​തി​യും അ​വ​രു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ലെ 0481 2566665, 2566667 എ​ന്നീ ന​ന്പ​റു​ക​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഹോട്ടലുകളിലും മറ്റും സോ​പ്പ് മാ​ത്രം വ​ച്ചി​രി​ക്കു​ന്ന​ത് പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​ർ കൈ​ക​ളി​ൽ തേ​ച്ച സോ​പ്പി​നു പ​ക​രം ഹാ​ൻ​ഡ് വാ​ഷ് വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment