കാ​റി​ൽ ഹാൻസ് ക​ട​ത്തു​ന്ന​താൻ ശ്രമിക്കുന്നതിനിടയിൽ മൂന്ന് പേർ പിടിയിൽ; 7500 പാ​ക്ക​റ്റ് ഹാ​ൻസ് ഇവരിൽ നിന്നും പിടികൂടി


പാ​ല​ക്കാ​ട്; ത​ണ്ണി​ശ്ശേ​രി ഷാ​ൻ മ​ൻ​സി​ൽ ഷ​മീ​ർ, ക​മാ​ൽ, ര​മേ​ഷ് എ​ന്നി​വ​രെ ആ​ണ് ഹാ​ൻ​സ് കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പാ​ല​ക്കാ​ട് നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡും സൗ​ത്ത് പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ മൊ​ത്ത​മാ​യി വീ​ട്ടി​ലെ​ത്തി​ച്ച് പി​ന്നീ​ട് ചി​ല്ല​റ ആ​യി കാ​റി​ലും ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കും. പാ​ക്ക​റ്റ് ഒ​ന്നി​ന് 10 രൂ​പ നി​ര​ക്കി​ൽ ആ​ണ് ഇ​വ​ർ വാ​ങ്ങു​ന്ന​ത്. ശേ​ഷം 20 രൂ​പ​ക്ക് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കും, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലെ പ​ല ഷോ​പ്പു​ക​ളി​ലും ക​ച്ച​വ​ട​ത്തി​ന് എ​ത്തി​ക്കു​ന്ന​ത് ഇ​വ​ർ ആ​ണ്.

സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ ഹാ​ൻ​സ് എ​ത്തു​ന്നു എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് മൊ​ത്ത​വി​ത​ര​ണ​ക്കാ​രെ പി​ടി​ക്കാ​ൻ സാ​ധി​ച്ച​ത്.

പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്ര​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബാ​ബു കെ ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ൻ​സാ​ഫ് (ജി​ല്ലാ ആ​ൻ​റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് ) ആ​ണ് ജി​ല്ല​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടു​ന്ന​ത് .

സൗ​ത്ത് എ​സ്ഐ ര​ഞ്ജി​ത്ത് ആ​ർ, ശി​വ​കു​മാ​ർ , സു​ജീ​ഷ്, ന​ർ​കോ​ട്ടി​ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ർ കി​ഷോ​ർ, എ​സ്. ഷ​നോ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment