ഒ​രു സ്ഥ​ല​ത്തും നി​ൽ​ക്കുന്നില്ല! മലയാറ്റൂരിലും ഹനുമാൻ കു​രങ്ങ് എത്തി; നാ​യ്ക്ക​ൾ കു​ര​ച്ചു കൊ​ണ്ട് അ​ടു​ത്തേ​ക്ക് ചെ​ല്ലുമ്പോള്‍…

മ​ല​യാ​റ്റൂ​ർ‌: പെരുന്പാവൂരിനു പിന്നാലെ മല​യാ​റ്റൂ​രി​ലും ഹ​നു​മാ​ൻ കു​ര​ങ്ങ് എത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കു​ര​ങ്ങി​നെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്.

മ​ല​യാ​റ്റൂ​ർ- നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ കോ​ള​നി ക​വ​ല, തോ​ട്ടു​വ, മു​പ്പേ​ലി​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ മു​ഴു​വ​ൻ ക​റ​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു ​കു​ര​ങ്ങ്.

നാ​യ്ക്ക​ൾ കു​ര​ച്ചു കൊ​ണ്ട് അ​ടു​ത്തേ​ക്ക് ചെ​ല്ലുന്ന​തി​നാ​ൽ കു​ര​ങ്ങ് ഒ​രു സ്ഥ​ല​ത്തും നി​ൽ​ക്കുന്നില്ല. വ്യാ​ഴാ​ഴ്ച പെ​രു​ന്പാ​വൂ​ർ ആ​ലാ​ട്ടു​ചി​റ പാ​ണം കു​ഴി പ്ര​ദേ​ശ​ത്ത് ഒ​രു ഹ​നു​മാ​ൻ കു​ര​ങ്ങി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കു​ര​ങ്ങ് എ​ത്തി​യ​ത്. തു​ട​ർ​ന്ന് പാ​ണം​കു​ഴി, നെ​ടു​മ്പാ​റ, ആ​ലാ​ട്ടു​ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ര​ങ്ങെ​ത്തി.

ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രു കു​ര​ങ്ങു വ​ർ​ഗ​മാ​ണ് ഗ്രേ ​കു​ര​ങ്ങു​ക​ൾ അ​ഥ​വാ ഹ​നു​മാ​ൻ കു​ര​ങ്ങു​ക​ൾ. ഇ​ന്ത്യ​യി​ൽ ഇ​വ പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന​ത് ഗോ​വ, ക​ർ​ണാ​ട​ക, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ശ്ചി​മ​ഘ​ട്ട​വ​ന​ങ്ങ​ളി​ലാ​ണ്.

കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലും കാ​ല​ടി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​സ​ങ്ങ​ൾ​ക്കു മു​ന്പും ഇ​ത്ത​രം കു​ര​ങ്ങുകളെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment