മ​മ്മൂ​ട്ടി​യു​ടെ ഫോ​ണ്‍ ച​ല​ഞ്ച് ഹി​റ്റ്! യു​വ​ന​ട​ന്‍ അ​ഞ്ചു ഫോ​ണു​ക​ള്‍​ക്കു​ള്ള പ​ണം കൈ​മാ​റി; ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ പ​ഴ​യ ഫോ​ണു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്

കൊ​ച്ചി: നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി ന​ട​ന്‍ മ​മ്മൂ​ട്ടി ആ​ഹ്വാ​നം ചെ​യ്ത സ്മാ​ര്‍​ട്ട് ഫോ​ണ്‍ ച​ല​ഞ്ച് ഹി​റ്റാ​യി.

വി​ദ്യാ​മൃ​തം എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ ച​ല​ഞ്ചി​ല്‍ യു​വ താ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പേ​ര്‍ സ​ഹാ​യ​മെ​ത്തി​ച്ച​താ​യി പ​ദ്ധ​തി​യു​ടെ സം​ഘാ​ട​ക​രാ​യ കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച ആ​ദ്യ​ദി​നം​ത​ന്നെ തി​രു​വ​ന​ന്ത​പു​രം താ​ജ് വി​വ​ന്ത് പു​തി​യ ഫോ​ണ്‍ ന​ല്‍​കി. കൊ​ട്ടാ​ര​ക്ക​ര ആ​സ്ഥാ​ന​മാ​യ എം​ജി​എം സ്‌​കൂ​ള്‍ ഗ്രൂ​പ്പ്, കോ​ട്ട​യം കേ​ന്ദ്ര​മാ​യ ക്യു​ആ​ര്‍​എ​സ് ഹോം ​അ​പ്ലൈ​ന്‍​സ്,

കോ​യ​മ്പ​ത്തൂ​ര്‍ ആ​സ്ഥാ​ന​മാ​യ പ​വി​ഴം ജ്വ​ല്ല​റി, പാ​മ്പാ​ടി അ​ഡോ​ള്‍ ഗ്ലാ​സ് എ​ന്നി​വ​രും ഫോ​ണ്‍ ച​ല​ഞ്ചി​ലേ​ക്കു ഫോ​ണു​ക​ളെ​ത്തി​ച്ചു. ന​ട​നും നി​ര്‍​മാ​താ​വു​മാ​യ യു​വ​ന​ട​ന്‍ അ​ഞ്ചു ഫോ​ണു​ക​ള്‍​ക്കു​ള്ള പ​ണം കൈ​മാ​റി.

ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ പ​ഴ​യ ഫോ​ണു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ചി​ല​ര്‍ ലാ​പ്‌​ടോ​പ്പും കൈ​മാ​റു​ന്നു. ഉ​പ​യോ​ഗി​ച്ച ഫോ​ണു​ക​ൾ ഫോ​ര്‍​മാ​റ്റ് ചെ​യ്ത ശേ​ഷ​മാ​കും കു​ട്ടി​ക​ള്‍​ക്ക് കൈ​മാ​റു​ക.

ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി​രം ക​ട​ന്ന​തോ​ടെ പു​തി​യ അ​പേ​ക്ഷ​ക​ള്‍ ത​ല്കാ​ലം സ്വീ​ക​രി​ക്കേ​ണ്ടെ​ന്നാ​ണു തീ​രു​മാ​ന​മെ​ന്നു കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ര്യ​ന്‍ മ​രോ​ട്ടി​പ്പു​ഴ അ​റി​യി​ച്ചു. അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും ട്രൈ​ബ​ല്‍ മേ​ഖ​ല​യി​ലു​മു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണു മു​ൻ​ഗ​ണ​ന.

Related posts

Leave a Comment