കൊച്ചി: പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊപ്പം തന്റെ പുതിയ ചിത്രമായ ദൃശ്യം 3 കാണാന്‍ നടന് മോഹന്‍ലാല്‍ കൊച്ചിയിലെ തിയറ്ററിലെത്തി. എറണാകുളം കവിത തീയേറ്ററിലാണ് മോഹന്‍ലാല്‍ എത്തിയത്. ഭാര്യ സുചിത്രയും മോഹന്‍ലാലിനൊപ്പമുണ്ട്.
വലിയ ആവേശത്തോടെയാണ് ആരാധകര്‍ നടനെ സ്വീകരിച്ചത്. ചിത്രത്തിന്റെ റിലീസിനും നടന്റെ പിറന്നാളിനും വലിയ ആഘോഷങ്ങളാണ് കൊച്ചിയിലടക്കം ആരാധകര്‍ ഒരുക്കിയിരിക്കുന്നത്.
66ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആരാധകര്‍ ആശംസകളും നേര്‍ന്നു. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ട എന്ന പോസ്റ്ററുകളുമായാണ് പലരും തീയേറ്ററുകളിലെത്തിയത്.
ദൃശ്യം 3 പ്രൊമോഷന് ചടങ്ങിനിടെ തീയേറ്ററില്‍ സിനിമ കാണാനെത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
മോഹന്‍ലാലിനൊപ്പം മീന, എസ്തര്, അന്‍സിബ, സിദ്ദിഖ്, ആശ ശരത് എന്നിവര്‍ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.
