’10 വ​ർ​ഷം പ്ര​തി​പ​ക്ഷ​ത്ത് ആ​യ​പ്പോ​ൾ മ​ഷി​യി​ട്ട് നോ​ക്കി​യാ​ൽ കാ​ണാ​ത്ത​വ​ർ ഭ​ര​ണ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ മു​ന്നി​ൽ ന​യി​ക്കു​ന്ന​തും കാ​ണേ​ണ്ടി​വ​രും, നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു, പ​ക്ഷേ സീ​റ്റ് കി​ട്ടി​യി​ല്ല’: റി​ജി​ൽ മാ​ക്കു​റ്റി

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണെ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ റി​ജി​ൽ മാ​ക്കു​റ്റി. സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ ഇ​തു​വ​രെ യാ​തൊ​രു ക​ല​ഹ​വും താ​ൻ പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​ക്കി​യി​ല്ല​ന്നും അ​വ​സ​ര​ങ്ങ​ൾ ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ വ​രു​മെ​ന്നും റി​ജി​ൽ പ​റ​ഞ്ഞു.

പ്ര​സ്ഥാ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച് പ​ണി​യെ​ടു​ത്ത് ത​ല്ലു​കൊ​ണ്ട് ജ​യി​ലി​ൽ പോ​യി എ​ല്ലാം ന​ഷ്ട​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് നേ​താ​ക്ക​ന്മാ​ർ ഈ ​പാ​ർ​ട്ടി​യി​ൽ ഉ​ണ്ട്. അ​വ​രു​ടെ​യൊ​ക്കെ അ​ധ്വാ​ന​ത്തി​ന്‍റേ​യും ത്യാ​ഗ​ത്തി​ന്‍റേ​യും ഫ​ല​മാ​ണ് യു​ഡി​എ​ഫി​ന് ല​ഭി​ച്ച മ​ഹാ​ഭൂ​രി​പ​ക്ഷം.

പു​തി​യ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​ട​ന്നു​വ​രു​മ്പോ​ൾ അ​വ​രെ​ല്ലാം ക​ർ​ട്ട​ന് പു​റ​കി​ലേ​ക്ക് സ്വ​യം മാ​റ്റ​പ്പെ​ടും. 10 വ​ർ​ഷ​ക്കാ​ലം പ്ര​തി​പ​ക്ഷ​ത്ത് ആ​യ​പ്പോ​ൾ മ​ഷി​യി​ട്ട് നോ​ക്കി​യാ​ൽ കാ​ണാ​ത്ത​വ​ർ ഭ​ര​ണ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ മു​ന്നി​ൽ ന​യി​ക്കു​ന്ന​തും ന​മ്മ​ൾ കാ​ണേ​ണ്ടി​വ​രു​മെ​ന്നും റി​ജി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

ഈ ​പ്ര​സ്ഥാ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച് പ​ണി​യെ​ടു​ത്ത് ത​ല്ലു​കൊ​ണ്ട് ജ​യി​ലി​ൽ പോ​യി എ​ല്ലാം ന​ഷ്ട​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് നേ​താ​ക്ക​ന്മാ​ർ ഈ ​പാ​ർ​ട്ടി​യി​ൽ ഉ​ണ്ട്. അ​വ​രു​ടെ​യൊ​ക്കെ അ​ധ്വാ​ന​ത്തി​ന്‍റേ​യും ത്യാ​ഗ​ത്തി​ന്‍റേ​യും ഫ​ല​മാ​ണ് യു​ഡി​എ​ഫി​ന് ല​ഭി​ച്ച മ​ഹാ​ഭൂ​രി​പ​ക്ഷം.

പു​തി​യ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​ട​ന്നു​വ​രു​മ്പോ​ൾ അ​വ​രെ​ല്ലാം ക​ർ​ട്ട​ന് പു​റ​കി​ലേ​ക്ക് സ്വ​യം മാ​റ്റ​പ്പെ​ടും. 10 വ​ർ​ഷ​ക്കാ​ലം പ്ര​തി​പ​ക്ഷ​ത്ത് ആ​യ​പ്പോ​ൾ മ​ഷി​യി​ട്ട് നോ​ക്കി​യാ​ൽ കാ​ണാ​ത്ത​വ​ർ ഭ​ര​ണ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ മു​ന്നി​ൽ ന​യി​ക്കു​ന്ന​തും ന​മ്മ​ൾ കാ​ണേ​ണ്ടി​വ​രും.

ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പ​ക്ഷേ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഇ​ന്ന​ലെ പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ യു​വ​ജ​ന സ്പോ​ർ​ട്സ് മ​ന്ത്രി
Adv OJ Janeesh നൊ​പ്പം ആ​ദ​ര​ണീ​യ​നാ​യ എ ​കെ ആ​ന്‍റ​ണി സാ​റി​നെ കാ​ണാ​ൻ പോ​യ​പ്പോ​ൾ ഞ​ങ്ങ​ൾ ഒ​ത്തി​രി കെ​എ​സ്‌​യു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ണ്ട് അ​ദ്ദേ​ഹം എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ൽ വ​ച്ച് പ​റ​ഞ്ഞു ഇ​ത്ത​വ​ണ റി​ജി​ൽ ഈ ​സ​ഭ​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

സ​ത്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്ക് എ​നി​ക്ക് വ​ലി​യൊ​രു അം​ഗീ​കാ​രം ആ​യി​രു​ന്നു. എ​നി​ക്ക് സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ ഞാ​നൊ​രു ക​ല​ഹ​വും ഈ ​പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​ക്കി​യി​ല്ല. അ​വ​സ​ര​ങ്ങ​ൾ ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ വ​രും. 20 വ​ർ​ഷ​മാ​യി എ​ൽ​ഡി​എ​ഫ് മാ​ത്രം ജ​യി​ക്കു​ന്ന ആ​ദി ക​ട​ലാ​യി ഡി​വി​ഷ​നി​ലാ​ണ് എ​നി​ക്ക് പാ​ർ​ട്ടി അ​വ​സ​രം ത​ന്ന​ത്. അ​വി​ടെ ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഞാ​ൻ ജ​യി​ച്ചു ക​യ​റി​യ​ത്.

ഇ​പ്പോ​ൾ ക​ണ്ണൂ​ർ കോ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് എ​ന്നെ പാ​ർ​ട്ടി നി​യോ​ഗി​ച്ച​ത്. എ​നി​ക്ക് ഇ​ത്ര​യെ​ങ്കി​ലും ആ​കാ​നാ​യി. പ​ക്ഷേ ന​മ്മ​ൾ ഒ​ന്ന് ആ​ലോ​ചി​ക്ക​ണം ഒ​ന്നു​മാ​കാ​തെ ക​ട​ന്നു​പോ​യ ആ​യി​ര​ങ്ങ​ൾ ഉ​ണ്ട്. അ​വ​രെ ഓ​ർ​ത്താ​ൽ ന​മ്മ​ളൊ​ക്കെ എ​ത്ര​യോ ഭാ​ഗ്യ​വാ​ന്മാ​രാ​ണ്.

Related posts

Leave a Comment