ഇങ്ങനെയും പിറന്നാൾ ആഘോഷിക്കാം! മ​ക​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷത്തിന് പാവപ്പെട്ട കു​ടും​ബ​ത്തി​ന് പ​ശു​ക്കി​ടാ​വി​നെ വാ​ങ്ങി നൽകി വ്യത്യസ്ത മായി ആഘോഷിച്ച് അജുവും കുടുംബവും


കടു​ത്തു​രു​ത്തി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം വി​ത്യ​സ്ത​മാ​ക്കി ദ​മ്പ​തി​ക​ള്‍. എ​ല്‍​ഐ​സി ഏ​ജ​ന്‍റാ​യ ഗി​രി​ജ​യും കു​ടു​ബ​വു​മാ​ണ് ഒ​രു കു​ടും​ബ​ത്തി​ന് പ​ശു​ക്കി​ടാ​വി​നെ വാ​ങ്ങി ന​ല്‍​കി മ​ക​ന്‍റെ പി​റ​ന്നാ​ള്‍ ഇ​വ​ര്‍ ആ​ഘോ​ഷി​ച്ച​ത്.

പെ​രു​വ പു​ളി​യ്ക്ക​കു​ഴി​യി​ല്‍ വി​ജ​യ​ന്‍-​ഗി​രി​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ജ​യ് വി. ​നാ​യ​രു​ടെ (അ​ജു) 25-ാം പി​റ​ന്നാ​ളാ​ണ് കു​ടും​ബം വി​ത്യ​സ്ത​മാ​യി ആ​ഘോ​ഷി​ച്ച​ത്.

കാ​രി​ക്കോ​ട്ആ​ന​ന്ദ​ഭ​വ​നി​ല്‍ ബൈ​ജു​വി​ന്റെ കു​ടും​ബ​ത്തി​നാ​ണ് പ​ശു​ക്കി​ടാ​വി​നെ ന​ല്‍​കി​യ​ത്. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ബി​ഹേ​വി​യ​ര്‍ സ​യ​ന്‍​സ് പ​ഠി​ക്കു​ക​യാ​ണ് അ​ജു.

മ​ക​ന്റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വ​ര്‍ കു​ടും​ബ​ത്തി​ന് പ​ശു​ക്കി​ടാ​വി​നെ വാ​ങ്ങി ന​ല്‍​കി​യ​ത്.

കാ​രി​ക്കോ​ട് ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ബി​ന്‍ മാ​ത്യു, ടി.​എം. സ​ദ​ന്‍, ബൈ​ജു ചെ​ത്തു​കു​ന്നേ​ല്‍, അ​ക്ഷ​യ് പു​ളി​ക്ക​ക്കു​ഴി, ജി​ത്തു ക​രി​മാ​ടം, ദാ​സ് മാ​ട​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment