ഉ​റ​ങ്ങി​യ​പ്പോ​ൾ മു​ഖ​ത്ത് മ​യ​ക്കു സ്പ്രേ ​അ​ടി​ച്ചു​ബോ​ധം കെ​ടു​ത്തി; 20 പ​വ​നും ഫോ​ണും മോ​ഷ​ണം പോ​യി; സ്ഥി​രം മോ​ഷ്ടാ​വ് അ​ക്സ​റെ തി​ര​ഞ്ഞ് പോ​ലീ​സ്;​അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സി​ലെ ക​വ​ർ​ച്ച സം​ബ​ന്ധി​ച്ച് റെ​യി​ൽ​വെ പോ​ലീ​സ് അ​ന്വേ​ഷ​ണം കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു.

ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്നും തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​യ നി​സാ​മു​ദ്ദി​ൻ ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ളി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ച്ച ചെ​യ്ത​ത്.

ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗ്ര​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി വി​ജ​യ​ല​ക്ഷ്മി (47), ഇ​വ​രു​ടെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ അ​ഞ്ജ​ലി (21) , കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​നി കൗ​സ​ല്യ (26) എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്.

ഇ​വ​രെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​ളു​ടെ​യും കൈ​വ​ശം ഉ​ണ്ടയി​രു​ന്ന 20 പ​വ​നി​ൽ​പ​രം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട ് മൊ​ബൈ​ൽ ഫോ​ണു​ക​ളും കൗ​സ​ല്യ​യി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യാ​യി​രു​ന്നു.

സ്ഥിരം കുറ്റവാളിയോ?
ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ട്രെ​യി​നി​ലെ സ്ഥി​രം കു​റ്റ​വാ​ളി അ​ക്സ​ർ ബാ​ഗ്ഷാ എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പോ​ലീ​സ് കാ​ണി​ച്ച അ​ക്സ​റി​ന്‍റെ ഫോ​ട്ടോ ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ വി​ജ​യ​ല​ക്ഷ്മി തി​രി​ച്ച​റി​ഞ്ഞു.

കോ​യ​ന്പ​ത്തൂ​രെ​ത്തു​ന്ന​തി​നു മു​ന്പ് അ​ക്സ​റി​നെ ക​ണ്ട​താ​യി യാ​ത്ര​ക്കാ​രി​ക​ൾ പ​റ​യു​ന്നു. രാ​ത്രി യാ​ത്ര​ക്കാ​ർ ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് പ്ര​തി ക​വ​ർ​ച്ച ന​ട​ത്തി ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

സേലത്തുനിന്ന്
ബ​ന്ധു​വി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ​മ്മാ​നി​ക്കാ​നാ​യി വി​ജ​യ​ല​ക്ഷ്മി കൊ​ണ്ട് വ​ന്ന സ്വ​ർ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. കാ​യം​കു​ള​ത്ത് ഇ​റ​ങ്ങേ​ണ്ടിയി​രു​ന്ന വി​ജ​യ​ല​ക്ഷ്മി​യും മ​ക​ളും ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച വി​വ​രം അ​റി​ഞ്ഞ​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മൂ​വ​രെ​യും റെ​യി​ൽ​വെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സേ​ലം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നും പാ​ർ​സ​ലാ​യി വാ​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് മൂ​വ​രും ക​ഴി​ച്ചി​രു​ന്ന​തെ​ന്ന് സ്ത്രീ​ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

കോ​യ​ന്പ​ത്തൂ​ർ എ​ത്തു​ന്ന​ത് വ​രെ ത​ങ്ങ​ൾ​ക്ക് ബോ​ധം ഉ​ണ്ടയി​രു​ന്നു​വെ​ന്നും പി​ന്നീ​ട് ഒ​ന്നും ഓ​ർ​മ്മ​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

ഉ​റ​ങ്ങു​ന്പോ​ൾ മ​യ​ക്കു​മ​രു​ന്ന് സ്പ്രേ ​ചെ​യ്ത് മൂ​വ​രെ​യും ബോ​ധം കെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ​താ​ണെ​ന്ന സം​ശ​യം ഉ​ണ്ടെ ന്ന് ​റെ​യി​ൽ​വെ പോ​ലീ​സ് പ​റ​ഞ്ഞു. സേ​ല​ത്ത് ഇ​വ​ർ ഭ​ക്ഷ​ണം വാ​ങ്ങി​യ ക​ട​യി​ൽ റെ​യി​ൽ​വെ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

Related posts

Leave a Comment