 തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന കലാകാരന്മാരില്‍ ഒരാളാണ് നടന്‍ ഹരീഷ് പേരടി. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. അത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിടുന്ന മറ്റൊരു അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ ഹരീഷ് നടത്തിയിരിക്കുന്നത്. പുരോഗമനത്തിന്റെ മറവില്‍ പല സവര്‍ണ കള്ളത്തരങ്ങളില്‍ ജീവിക്കുന്ന മലയാളികളെ ചോദ്യം ചെയ്യുന്നതാണ് ഹരീഷിന്റെ പോസ്റ്റ്.

മികച്ച നടീനടന്മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടും എന്തുകൊണ്ട് പാര്‍വതിയും വിനായകനും നായിക നായകന്മാരാകുന്നില്ലെന്ന് ചോദിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് തുടങ്ങുന്നത്. ഇത് നമ്മള്‍ മലയാളികളുടെ സവര്‍ണ്ണ കള്ളത്തരമാണെന്ന് ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്മാരാവാനാണ് യോഗം. വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും, കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ എന്നിവയായിരിക്കുമെന്നും ഹരീഷ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പാര്‍വതിയും വിനായകനും നല്ല നടി നടന്മാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി … എന്നിട്ടും ഇവര്‍ രണ്ടു പേരും നായിക നായകന്മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ? … ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം … പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം … പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്മാരാവാനാണ് യോഗം… വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ….ഈ പോസ്റ്റ് വായിച്ച ഒരുത്തന്‍ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് … അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും… അത് പിന്നിട് ആവര്‍ത്തിക്കില്ല… അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം.