ഇ​ത്തി​ക്ക​ര -ഓ​യൂ​ർ റോഡിന്‍റെ വീതി കൂട്ടലും ടാറിംഗും കഴിഞ്ഞു;   അപകട കെണിയായി റോഡിന് മധ്യത്തിൽ ഇലക്ട്രിക് പോസ്റ്റും

കൊ​ട്ടി​യം: ഇ​ത്തി​ക്ക​ര ഓ​യൂ​ർ ആ​യു​ർ റോ​ഡി​ന്‍റെ വീ​തി​കൂ​ട്ട​ലും ടാ​റിം​ഗും ക​ഴി​ഞ്ഞി​ട്ടും പോ​സ്റ്റു​ക​ൾ മാ​റ്റി​യി​ല്ല. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന് പോ​സ്റ്റു​ക​ൾ മാ​റ്റാ​ൻ റോ​ഡി​ന്‍റെ ക​രാ​റു​കാ​ര​ൻ പ​ണം അ​ട​ച്ചി​ട്ടും ചെ​ങ്കു​ളം മു​ത​ൽ ക​ട്ട​ച്ച​ൽ​വ​രെ ഇ​വ മാ​റ്റി​സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

നി​ര​വ​ധി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ റോ​ഡി​നു ന​ടു​ക്ക് മ​ര​ണ​ക്കെ​ണി​യാ​യി നി​ൽ​ക്കു​ക​യാ​ണ്. ഏ​റെ വ​ള​വു​ക​ൾ ഉ​ള്ള റോ​ഡി​ൽ അ​ടു​ത്തി​ടെ നി​ര​വ​ധി വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ആ​ണ് രാ​ത്രി ന​ട​ന്ന​ത്. എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ൽ​ക്കു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts