അഭിനയത്തിൽ ഒരുകൈനോക്കാൻ രമേശ് ചെന്നിത്തല

രാ​ഷ്ട്രീ​യ​ത്തി​നു പു​റ​മേ സി​നി​മ​യി​ലും ഒ​രു കൈ ​നോ​ക്കാ​നൊ​രു​ങ്ങി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. “ഹ​രി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്’ എ​ന്ന സി​നി​മ​യി​ലാ​ണ് അ​ദ്ദേ​ഹം അ​ഭി​​ന​യി​ക്കു​ക. രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ വേ​ഷ​ത്തി​ൽ​ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം കാ​മ​റ​ക്കു മു​ന്നി​ലെ​ത്തു​ന്നത്. നി​ഖി​ൽ മാ​ധ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ന​ട​ൻ അ​ഷ്ക​ർ സൗ​ദാ​ണ് നാ​യ​ക​ൻ. ധ​ർ​മ​ജ​ൻ, ഭീ​മ​ൻ ര​ഘു, നീ​ന കു​റു​പ്പ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ചെ​ന്നി​ത്ത​ല​യു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​കും ചി​ത്രീ​ക​ര​ണം ന​ടത്തുകയെന്ന് നി​ഖി​ൽ പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ചെ​ന്നി​ത്ത​ല സി​നി​മാ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​തെ​ങ്കി​ലും സ്കൂ​ൾ കോ​ള​ജ് കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts