കൂ​ട്ടം കു​റ​ച്ചാ​ൽ നേ​ട്ടം കൂ​ടും..! ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്കി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​മ​ന്‍റു​ക​ൾ

തൃ​ശൂ​ർ: കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ൻ വേ​ണ്ട മാ​ർ​ഗ നി​ർ​ദേശ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച “കൂട്ടം കു​റ​ച്ചാ​ൽ നേ​ട്ടം കൂ​ടും’ എ​ന്ന നി​ർ​ദേശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​മ​ന്‍റു​ക​ൾ.

സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നെ​തി​രെ ഒ​രു ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കാ​ൻ ക​ഴി​യാ​ത്ത ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ​യാ​ണ് ആ​ളു​ക​ൾ കൂട്ട മാ​യി ഫേ​സ്ബു​ക്കി​ൽ ക​ള​ക്ട​റെ ആ​ക്ര​മി​ച്ച​ത്.

ഒ​ടു​വി​ൽ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഫേ​സ്ബു​ക്കി​ലെ ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ നീ​ക്കി​യാ​ണു പി​ന്നീ​ട് വീ​ണ്ടും പോ​സ്റ്റി​ട്ട​ത്.

തൃ​ശൂ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ ഇ​രി​ക്കു​ന്ന ഫോ​ട്ടോ അ​ട​ക്കം ഇ​ട്ടാ​ണു ക​ളക്ട​റെ ക​ളി​യാ​ക്കി​യ​ത്.

അ​ന്പ​തു​പേ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്നു പ​റ​ഞ്ഞ ക​ള​ക്ട​ർ 175 പേ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന സ്ഥ​ല​ത്തേ​ക്ക് എ​ത്തി നോ​ക്കാ​ൻ പോ​ലും പോ​ലീ​സി​നെ വി​ടാ​ത്ത​തി​നെ​തി​രെ​യും നി​ര​വ​ധി പേ​രാ​ണു വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

സാ​ധാ​ര​ണ​ക്കാ​രെ മാ​ത്രം ഉ​പ​ദ്ര​വി​ക്കു​ന്ന കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളാ​ണു ക​ള​ക്ട​റു​ടേ​തെ​ന്നാ​ണ് ആ​രോ​പ​ണം.

Related posts

Leave a Comment