ഹർത്താൽ സംഘർഷം: ചാലക്കുടിയിൽ 250 പേർക്കെതിരെ കേ​സെ​ടു​ത്തു

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ പ്ര​ക​ട​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞി​ട്ടും പി​രി​ഞ്ഞു​പോ​കാ​തെ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ 250 ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ച്ച​യ്ക്ക് സി​പി​എം​കാ​രു​ടെ പ്ര​ക​ട​നം എ​ത്തി​യ​പ്പോ​ൾ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി.

പോ​ലീ​സ് ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് സം​ഘ​ട്ട​നം ഒ​ഴി​വാ​യ​ത്. കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് 25 ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.ബു​ധ​നാ​ഴ്ച ന​ട​ത്തി​യ അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ൽ ജ​ന​ങ്ങ​ളെ​യും വ്യാ​പാ​രി​ക​ളെ​യും വ​ല​ച്ചു. ശ​ബ​രി​യു​വ​തി​പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ച്ച​യോ​ടെ​ത​ന്നെ ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലു​ക​ളി​ൽ ഉ​ണ്ടാ​ക്കി​വ​ച്ചി​രു​ന്ന ഭ​ക്ഷ​ണം ന​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു. അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ൽ ന​ട​ത്തി ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ച്ച​തി​ൽ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.

Related posts