മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യി​ല്‍ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ! പ്ര​വ​ര്‍​ത്ത​ക​നെ പു​റ​ത്താ​ക്കി മു​സ്ലിം ലീ​ഗ്; വീ​ഡി​യോ വൈ​റ​ല്‍

കാ​ഞ്ഞ​ങ്ങാ​ട് യൂ​ത്ത് ലീ​ഗ് റാ​ലി​യ്ക്കി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ഇ​ന്ന​ലെ ന​ട​ത്തി​യ മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യി​ലാ​യി​രു​ന്നു യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്റെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം.

ക​ണ്ടാ​ല്‍ അ​റി​യു​ന്ന മൂ​ന്നൂ​റ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

‘അ​മ്പ​ല​ന​ട​യി​ല്‍ കെ​ട്ടി​ത്തൂ​ക്കി പ​ച്ച​യ്ക്കി​ട്ട് ക​ത്തി​ക്കും’ എ​ന്നാ​യി​രു​ന്നു റാ​ലി​യി​ല്‍ മു​ഴ​ങ്ങി​യ മു​ദ്രാ​വാ​ക്യം

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ബ്ദു​ല്‍ സ​ലാ​മി​നെ സം​ഘ​ട​ന​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​കെ ഫി​റോ​സ് അ​റി​യി​ച്ചു.

മു​സ്ലിം ലീ​ഗി​ന്റെ ആ​ശ​യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​യ രീ​തി​യി​ലും അ​ച്ച​ടി​ച്ചു ന​ല്‍​കി​യ​തി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചും പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ന്നു ഫി​റോ​സ് വ്യ​ക്ത​മാ​ക്കി.

അ​ബ്ദു​ല്‍ സ​ലാം ചെ​യ്ത​തു മാ​പ്പ​ര്‍​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്നും ഫി​റോ​സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ തോ​തി​ല്‍ പ്ര​ച​രി​ച്ചു.

ബി​ജെ​പി വ​ക്താ​വ് അ​മി​ത് മാ​ള​വ്യ അ​ട​ക്കു​മു​ള്ള​വ​ര്‍ വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചു. കേ​ര​ള​ത്തി​ല്‍ ഹി​ന്ദു​ക്ക​ളും ക്രി​സ്ത്യാ​നി​ക​ളും സു​ര​ക്ഷി​ത​രാ​ണോ?.

പി​ണ​റാ​യി വി​ജ​യ​ന്റെ പി​ന്തു​ണ​യാ​ണ് ഇ​വ​ര്‍​ക്ക് ഇ​തി​ന് ധൈ​ര്യം ന​ല്‍​കു​ന്ന​തെ​ന്നും അ​മി​ത് മാ​ള​വ്യ വീ​ഡി​യോ പ​ങ്കു​വ​ച്ച് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. കേ​ര​ളം പൂ​ര്‍​ണ​മാ​യും മൗ​ലി​ക​വാ​ദ​ത്തി​ന്റെ കേ​ന്ദ്ര​മാ​യെ​ന്നും മാ​ള​വ്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment