പശു​വി​നെ രാ​ഷ്‌​ട്ര​മാ​താ​വാ​ക്കണം! ആ​വ​ശ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും പി​ന്തു​ണ​യ്ക്ക​ണം; വിചിത്ര ആവശ്യവുമായി ബിജെപി എംഎൽഎ

ഹൈ​ദ​രാ​ബാ​ദ്: പ​ശു​വി​നെ രാ​ഷ്‌​ട്ര​മാ​താ​വാ​ക്കു​ന്ന​തു​വ​രെ രാ​ജ്യ​ത്ത് ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് തെ​ലു​ങ്കാ​ന​യി​ലെ ബി​ജെ​പി എം​എ​ൽ​എ ടി. ​രാ​ജ സിം​ഗ്. രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​റി​ൽ പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് യു​വാ​വി​നെ കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്ക​വെ​യാ​ണ് രാ​ജ സിം​ഗ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങളിൽ വീ​ഡി​യോ സ​ന്ദേ​ശം വ​ഴി​യാ​ണ് എം​എ​ൽ​എ​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന.

പ​ശു​വി​നെ രാ​ഷ്ട്ര​മാ​താ​വാ​താ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളും ഇ​ല്ലാ​താ​കും. അ​തി​നാ​ൽ എം​പി​മാ​ർ പ​ശു​വി​നെ രാ​ഷ്‌​ട്ര​മാ​താ​വാ​ക്കു​ന്ന​തി​നു​ള്ള ആ​വ​ശ്യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്ക​ണം. പ​ശു​വി​നെ രാ​ഷ്ട്ര​മാ​താ​വാ​ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും പി​ന്തു​ണ​യ്ക്ക​ണം.

പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു വ​കു​പ്പും നി​യ​മ​വും കൊ​ണ്ടു​വ​ര​ണം. എ​ല്ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ത് ന​ട​പ്പി​ലാ​ക്ക​ണം. പ​ശു​ക്ക​ട​ത്തു​കാ​ർ പ​ശു സം​ര​ക്ഷ​ക​ർ​ക്ക് നേ​രെ ന​ട​ത്തു​ന്ന ആ​ക്ര​മ​ങ്ങ​ളി​ൽ ആ​രും പ്ര​തി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നും രാ​ജ സിം​ഗ് പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ലെ ഗോ​ശാ​മ​ഹ​ൽ എം​എ​ൽ​എ​യാ​ണ് രാ​ജ സിം​ഗ്.

Related posts