പരിശോധിക്കുന്ന സാമ്പിളില്‍ കൂടുതലും പോസിറ്റീവ്; ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്. പരിശോധിക്കുന്ന സാമ്പിളില്‍ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. കിറ്റുകള്‍ക്ക് ഗുണനിലവാര പ്രശ്‌നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

അതേസമയം, പിസിആര്‍ പരിശോധകളുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഇതിനായി ലാബുകളില്‍ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്.

Related posts

Leave a Comment