നി​യ​മ​നക്കോഴ​ക്കേ​സ്; ആരോഗ്യമന്ത്രിക്കെതിരേ  ഗൂഢാലോചനയോ? പോലീസ് അന്വേഷിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​നക്കോഴ​ക്കേ​സി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു.

വീ​ണാ ജോ​ർ​ജി​ന്‍റെ സ്റ്റാ​ഫ് അം​ഗം അ​ഖി​ൽ മാ​ത്യു​വി​ന് പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഹ​രി​ദാ​സ​ൻ മൊ​ഴി മാ​റ്റി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​ത്.

അ​ഖി​ൽ മാ​ത്യു​വി​ന്‍റെ പേ​ര് കേ​സി​ലേ​ക്ക് വ​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണോ എ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

അതേസമയം സി​ഐ​ടി​യു ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് ഇ​പ്പോ​ൾ അ​ഖി​ൽ സ​ജീ​വ്. അ​ഖി​ൽ സ​ജീ​വി​നെ ഇ​ന്ന് തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഫ​ണ്ട് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​യാ​ൾ വ്യാ​ജ സീ​ലും ഉ​പ്പും നി​ർ​മി​ച്ചു എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​ക്കാ​ര്യ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും, ആ​രോ​ഗ്യ​വ​കു​പ്പി​ലെ നി​യ​മ​ന​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്‍റോ​ൺ​മെ​ന്‍റ് പോലീ​സ് അ​ഖി​ൽ സ​ജീ​വി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക.

Related posts

Leave a Comment