കൈവെടിയരുതേ ജാഗ്രത..! വ​രാ​നി​രി​ക്കു​ന്ന ശൈ​ത്യ​കാ​ലം നിർണായകം; വി​ശ്വാ​സം തെ​ളി​യി​ക്കാ​ന്‍ കൂ​ട്ടം​കൂ​ട​ണ​മെ​ന്ന് ഒ​രു ദൈ​വ​വും പ​റ​ഞ്ഞി​ട്ടി​ല്ലെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി



ന്യൂ​ഡ​ൽ​ഹി: ദൈ​വ​വി​ശ്വാ​സം തെ​ളി​യി​ക്കാ​ൻ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ. വി​ശ്വാ​സം തെ​ളി​യി​ക്കാ​ന്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ട​ണ​മെ​ന്നും ഒ​രു ദൈ​വ​വും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ വീ​ടി​നു​ള്ളി​ല്‍ ഒ​തു​ക്ക​ണ​മെ​ന്ന് മ​ന്ത്രി മു​ന്ന​യി​പ്പ് ന​ല്‍​കി. ഉ​ത്സ​വ സീ​സ​ൺ വ​രാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.

ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​മ്പോ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ അ​ശ്ര​ദ്ധ​രാ​ണെ​ങ്കി​ൽ, രാ​ജ്യ​ത്തെ സ്ഥി​തി വീ​ണ്ടും വ​ഷ​ളാ​കും. മാ​ത്ര​മ​ല്ല ആ​രോ​ഗ്യ​രം​ഗ​ത്ത് വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും.

ജീ​വി​തം അ​പ​ക​ട​ത്തി​ലാ​ക്കി ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് ഒ​രു മ​ത​നേ​താ​ക്ക​ളും പ​റ​യു​ന്നി​ല്ല. പ്രാ​ർ​ഥ​ന​യ്ക്കാ​യി നി​ങ്ങ​ൾ വ​ലി​യ ആ​ല​യ​ങ്ങ​ളി​ൽ പോ​ക​ണ​മെ​ന്ന് ഒ​രു ദൈ​വ​വും പ​റ​യു​ന്നി​ല്ല.

പു​റ​ത്ത് രോ​ഗ ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് അ​റി​യാ​മെ​ങ്കി​ലും ഇ​പ്പോ​ഴും മ​ത​ത്തി​ന്‍റെ പേ​രി​ൽ ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ലേ​ക്കു​പോ​കു​ന്നു. ഇ​ത്ത​രം ഉ​ത്സ​വ​ങ്ങ​ളു​ടെ അ​ർ​ത്ഥ​മെ​ന്താ​ണെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു.

വീ​ടു​ക​ളി​ൽ നി​ങ്ങ​ളു​ടെ ദേ​വ​ന്മാ​രോ​ട് പ്രാ​ർ​ത്ഥി​ക്കാം. നി​ങ്ങ​ൾ എ​ല്ലാ​വ​രും നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് ത​ന്റെ ക​ട​മ​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ത​ണു​ത്ത കാ​ലാ​വ​സ്ഥ വൈ​റ​സ് വ്യാ​പ​നം കൂ​ട്ടും. അ​തി​നാ​ല്‍ വ​രാ​നി​രി​ക്കു​ന്ന ശൈ​ത്യ​കാ​ലം നി​ര്‍​ണാ​യ​ക​മാ​ണ്. പ​ര​മാ​വ​ധി ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്സീ​ന്‍ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ഒ​ന്നി​ല​ധി​കം ക​മ്പ​നി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കു​മെ​ന്നും ഹ​ര്‍​ഷ്‍​വ​ര്‍​ധ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment