പി​ത്താ​ശ​യ ക​ല്ലു​ക​ൾ ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​ഭാ​രം നി​ല​നി​ർ​ത്താം

പി​ത്ത​സ​ഞ്ചി​യി​ല്‍ ദ​ഹ​ന ദ്രാ​വ​കം (പി​ത്ത​ര​സം) ക​ട്ടി​യാ​കു​ന്ന​തു മൂ​ല​മാ​ണ് പി​ത്താ​ശ​യ
ക​ല്ലു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത്.

ചി​കി​ത്സ തേ​ടേ​ണ്ട​തെ​പ്പോ​ള്‍?

എ​ല്ലാ​വ​ര്‍​ക്കും ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രി​ല്ല. നി​ശ​ബ്ദ​മാ​യ ക​ല്ലു​ക​ള്‍(silent stones) സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങൾ പ്ര​ക​ട​മാ​കു​ന്ന രോ​ഗി​ക​ള്‍ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

* പി​ത്താ​ശ​യ ക​ല്ലു​ക​ളും കു​ടും​ബ​ത്തി​ല്‍ പി​ത്താ​ശ​യ കാ​ന്‍​സ​റി​ന്‍റെ ച​രി​ത്ര​വുമു​ള്ള വ്യ​ക്തി​ക​ള്‍​ക്കും ചി​കി​ത്സ അ​നി​വാ​ര്യ​മാ​ണ്.
രോ​ഗ​നി​ര്‍​ണയ രീ​തി​ക​ള്‍
വ​യ​റി​ന്‍റെ ല​ളി​ത​മാ​യ അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗാ​ണ് പ്ര​ധാ​ന രോ​ഗ​നി​ര്‍​ണയ രീ​തി.
പി​ത്ത​നാ​ളി​യി​ലെ ക​ല്ലു​ക​ളു​ടെ
രോ​ഗ​നി​ര്‍​ണയം, CECT / MRCP വഴിയാ​ണ് സാധ്യമാകുന്നത്.
ചി​കി​ത്സാ രീ​തി​ക​ള്‍
സാ​ധാ​ര​ണ​യാ​യി പി​ത്ത​സ​ഞ്ചി നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പി​ത്താ​ശ​യ​ത്തി​ലെ ക​ല്ലു​ക​ള്‍ ചി​കി​ത്സി​ക്കു​ന്ന​ത്.
ഇ​ത് താ​ക്കോ​ല്‍​ദ്വാ​ര (Laparoscopic)
ശ​സ്ത്ര​ക്രി​യ​യാ​ണ്.
ക​ല്ലു​ക​ള്‍ അ​ലി​യി​ച്ചു​ള്ള ചി​കി​ത്സാ​രീ​തി സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഫ​ല​പ്ര​ദ​മ​ല്ലാ​തെ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.
പ്രതി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍
* ആ​രോ​ഗ്യ​ക​ര​മാ​യ ഭാ​രം നി​ല​നി​ര്‍​ത്തു​ന്ന​തു
പി​ത്ത​സ​ഞ്ചി​യി​ലെ ക​ല്ലു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തു ത​ട​യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

* സ്ഥി​ര​മാ​യി വ്യാ​യാ​മം ചെ​യ്യു​ന്ന​തും കു​റ​ഞ്ഞ ക​ലോ​റി​യു​ള്ള ഭ​ക്ഷ​ണശീ​ല​വും ക​ല്ലു​ക​ള്‍ അ​ക​റ്റാ​ന്‍ സ​ഹാ​യി​ക്കു​ന്നു.
* കൃ​ത്യസ​മ​യ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.

* ശ​രീ​ര​ഭാ​രം
കു​റ​യ്ക്കാ​നുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവർ ആ​ഴ്ച​യി​ല്‍ 500 ഗ്രാം ​മു​ത​ല്‍ 1 കി​ലോ​ഗ്രാം വ​രെ കു​റ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ
പി​ത്താ​ശ​യ​ ക​ല്ലു​ക​ള്‍ ഒ​രു പ​രി​ധി വ​രെ
പ്ര​തി​രോ​ധി​ക്കാ​നാവും.

വിവരങ്ങൾ 

ഡോ.കോശി മാത്യു പണിക്കർ, കൺസൾട്ടന്‍റ്- ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

 

Related posts

Leave a Comment