തൊണ്ടവേദന മാറ്റാം സിംപിളായി

tമഴക്കാലത്ത് ജലദോഷവും തൊണ്ടവേദനയും നിത്യസന്ദര്‍ശകരാണ്. ആന്റിബയോട്ടിക്കുകളാണ് തൊണ്ടവേദനയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ വീട്ടില്‍ തന്നെ നിസാരമായി പരിഹരിക്കാം. ഇതിനുള്ള മാര്‍ഗങ്ങള്‍ ഇതാ.

1. ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് വായില്‍ കൊള്ളുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഏറ്റവും എളുപ്പമുള്ള രീതിയും ഇതുതന്നെ.

2. ചായയില്‍ തേനും നാരങ്ങാനീരും ഒഴിച്ച് കുടിക്കുന്നത് തൊണ്ടയിലെ പ്രശ്‌നം മാറ്റാന്‍ സഹായിക്കും.

3. ആവി കൊള്ളുന്നത് ഫലപ്രദമാണ്. മൂക്കിലൂടെ തന്നെ ശ്വാസമെടുക്കാന്‍ ശ്രദ്ധിക്കുക.

4. തൊണ്ട വേദനയുള്ളപ്പോള്‍ ഐസ്ക്രീം പോലെ തണുത്തുറഞ്ഞ സാധനങ്ങള്‍ ഒഴിവാക്കുക.

പുകവലി ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ അത് ഒഴിവാക്കുക. കാരണം, തൊണ്ടയിലെ നേരിയ കോശചര്‍മ്മത്തിനെ അസ്വസ്ഥപ്പെടുത്തുന്നതാണ് പുക. ഭക്ഷണത്തില്‍ വൈറ്റമിന്‍ സിയും ഇയും ധാരാളം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Related posts